India

മോചനം നീളുന്നു; ബിഎസ്എഫ് ജവാനെ ആറു ദിവസത്തിന് ശേഷവും വിട്ടയക്കാതെ പാകിസ്ഥാന്‍

അബദ്ധത്തിൽ അതിർത്തി കടന്നതിന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാകിസ്ഥാൻ വിട്ടു നൽകിയിട്ടില്ല. ഇന്ത്യ ഇതിനോടകം വിളിച്ച് മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകളോടും പാകിസ്ഥാൻ പ്രതികരിച്ചില്ല.

ബിഎസ്എഫ് ജവാൻ പി.കെ ഷായെ ഉടൻ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും മകനും മാതാപിതാക്കളും പഞ്ചാബിൽ എത്തി ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശേഷം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണാനും ആലോചനയുണ്ട്.