ഇഢലിക്കും ദോശയ്ക്കുമെല്ലാം കൂടെ കഴിയകൻ ഒരു കിടിലൻ തക്കാളി ചട്ണി തയ്യാറാക്കിയാലോ?വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല കളർഫുളായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ – 2 സ്പൂൺ
- കടുക് – 1 ടീ സ്പൂൺ
- വെളുത്തുള്ളി – 5 അല്ലി
- ചെറിയുള്ളി – 13 എണ്ണം
- തക്കാളി – 2 എണ്ണം
- വേപ്പില
- ഉപ്പ് – ആവശ്യത്തിന്
- മുളക് പൊടി – 1. 1/2 ടീ സ്പൂൺ
- മല്ലിയില – 1 ടേബിൾ സ്പൂൺ
- പഞ്ചസാര – 1/2 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടി കഴിഞ്ഞ ശേഷം ഇതിലേക്ക് വെളുത്തുള്ളിയും ചെറിയ ഉള്ളി അരിഞ്ഞതും കൂടി ഇട്ട് ഇളക്കുക. കൂടെ തന്നെ തക്കാളി ചെറുതായി അരിഞ്ഞതും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് കുറച്ച് നേരം അടച്ചു വെച്ച് വേവിക്കുക.
തക്കാളി എടുക്കുമ്പോൾ നല്ല പഴുത്ത തക്കാളി തന്നെ എടുക്കാൻ ശ്രദ്ധിക്കുക. തക്കാളി നന്നായി വെന്തു ഉടന്ന ശേഷം മുളകു പൊടിയും മല്ലിയില ചെറുതായി അരിഞ്ഞതും കുറച്ചു പഞ്ചസാരയും ഇട്ട് യോജിപ്പിച്ച് എടുക്കുക. ഇത് നന്നായി ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് ഒരു ടേബിൾ സ്പൂൺ വെള്ളവും കൂടി ഒഴിച്ച് അരച്ചെടുക്കുക. വെള്ളം കൂടുതൽ ഒഴിക്കാതെ നോക്കുക. അരച്ച് എടുത്ത ചട്ണി ഒരു ബൗളിലേക്കു മാറ്റി വിളമ്പാവുന്നതാണ്.