കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ചിക്കൻ ലോലിപോപ്പിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കന്റെ വിങ്സ് ഭാഗം ലോലിപോപ്പിന്റെ ഷേപ്പ് ആക്കി എടുക്കുക. ഇനി നമുക്ക് ഒരു ബൗളിലേക്ക് തൈരും ഉപ്പും കുറച്ചു നേരിയ ചൂടുവെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്ത ശേഷം ഈ ഒരു ചിക്കൻ ഇതിലേക്ക് ഇറക്കി വെച്ചുകൊടുത്ത ശേഷം കുറച്ചു നേരം അടച്ചുവെക്കുക. ഇനി ഇതിൽനിന്ന് ചിക്കൻ ഒരു ബൗളിലേക്ക് മാറ്റിയശേഷം അതിലേക്ക് റെഡ് ചില്ലി പേസ്റ്റ് സോയാസോസ് മഞ്ഞൾപൊടി എന്നിവ ചേർത്തു കൊടുക്കുക.
കൂടെ തന്നെ നാരങ്ങാനീര് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളകുപൊടി എന്നിവ കൂടി ചേർത്തു കൊടുത്ത് നന്നായി യോജിപ്പിച്ച ശേഷം കുറഞ്ഞത് ഒരു മണിക്കൂർ അടച്ചുവെക്കുക. ഇനി മറ്റൊരു ബൗളിലേക്ക് മൈദ പൊടി കോൺഫ്ലവർ ആവശ്യത്തിന് ഉപ്പ് മുട്ടയുടെ വെള്ള റെഡ് ചില്ലി പൗഡർ നാരങ്ങാനീര് എന്നിവ ചേർത്ത് വെള്ളമൊഴിച്ചു നന്നായി മിക്സ് ചെയ്ത ഒരു ബാറ്റർ ആക്കിയശേഷം ഇതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എണ്ണയിലിട്ട് പൊരിച്ചു കോരുക.
ഇനി ഇത് റസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ലോലിപോപ്പ് ആക്കണമെന്നുണ്ടെങ്കിൽ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ചെറുതായി മുറിച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു കൊടുത്തു ഇളക്കിയ ശേഷം ഇതിലേക്ക് സ്പ്രിങ് ഒണിയനും ചേർത്ത് കൊടുക്കുക.
കൂടെത്തന്നെ ടൊമാറ്റോ സോസും സോയാസോസും ചേർത്ത് നന്നായി ഇളക്കി ഒന്ന് തിളപ്പിച്ച ശേഷം ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന ചിക്കൻ ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ച് റെഡിയാക്കി എടുക്കുക.