മുംബൈ/ഗിഫ്റ്റ് സിറ്റി, ഗാന്ധിനഗര്‍: പ്രതിസന്ധിയിലായ ആസ്തികളിലും പ്രത്യേക സാഹചര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മൗറീഷ്യസില്‍ നിന്ന് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിലേക്ക് ആസ്ഥാനം മാറ്റിയ ആദ്യത്തെ ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്ററായ (എഫ്പിഐ) ആര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്, ഇന്ത്യയിലെ നിഷ്‌ക്രിയ ആസ്തികളുടെ (എന്‍പിഎ) സെക്യൂരിറ്റീസ് രസീതുകളിലെ നിക്ഷേപം പിന്‍വലിച്ചു. 112 മില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ 6 മടങ്ങിലധികം വരുമാനം ഇതിലൂടെ നേടി.
‘ഞങ്ങളുടെ നിക്ഷേപകര്‍ക്ക് വരുമാന നിരക്ക് (ഐആര്‍ആര്‍) വര്‍ദ്ധിപ്പിക്കുന്നതിനായി എടുത്ത വായ്പകള്‍ തിരിച്ചടച്ച ശേഷം, ഞങ്ങള്‍ ഇപ്പോള്‍ 600 മില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് ആരംഭിച്ച് വെറും 2 വര്‍ഷത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് ആറിരട്ടിയിലധികം വരുമാനം നല്‍കി,’ അര്‍ഥ ഭാരത് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് ഐഎഫ്എസ്സി എല്‍എല്‍പിയുടെ മാനേജിംഗ് പാര്‍ട്ണര്‍ സച്ചിന്‍ സാവ്രികര്‍ പറഞ്ഞു.
അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 132.5 മില്യണ്‍ ഡോളറിന്റെ (1,100 കോടി രൂപ) 7 വര്‍ഷത്തെ കാലാവധിയുള്ള ഒരു ക്ലോസ്ഡ്-എന്‍ഡ് ഫണ്ടാണ്. ഐഎഫ്എസ്സിഎ ചട്ടങ്ങള്‍ അനുസരിച്ച് ഇത് കാറ്റഗറി 3 ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടായി (എഐഎഫ്) തരംതിരിച്ചിട്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യ വിപണി ഇടപാടുകളിലൂടെ പ്രവര്‍ത്തന ആസ്തികളുടെ പിന്തുണയുള്ള നിഷ്‌ക്രിയ വായ്പകള്‍ (എന്‍പിഎല്‍) ഏറ്റെടുക്കുന്നതില്‍ ഇത് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ‘ലഭ്യമായ മൂലധനം പുനര്‍നിക്ഷേപിക്കാനും ഫണ്ടിന്റെ ശേഷിക്കുന്ന കാലയളവില്‍ ഞങ്ങളുടെ നിക്ഷേപകര്‍ക്കുള്ള വരുമാനം വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ നിലവില്‍ മൂന്ന് പുതിയ ഡിസ്ട്രെസ്ഡ് നിക്ഷേപ അവസരങ്ങള്‍ വിലയിരുത്തുകയാണ്,’ സാവ്രികര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണയായി പ്രൈവറ്റ് ഇക്വിറ്റിയിലും വെഞ്ച്വര്‍ ക്യാപിറ്റലിലും കാണുന്ന വരുമാനത്തോട് കിടപിടിക്കുന്ന ഈ സുപ്രധാന എക്‌സിറ്റ്, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡിന് (ഐബിസി) കീഴിലുള്ള ഇന്ത്യയുടെ ഡിസ്ട്രെസ്ഡ് അസറ്റ് റെസല്യൂഷന്‍ ഫ്രെയിംവര്‍ക്കിന്റെ ഫലപ്രാപ്തി എടുത്തുകാണിക്കുന്നു. ”വായ്പ നല്‍കിയവര്‍ക്ക് കുടിശ്ശിക ഈടാക്കാന്‍ ഐബിസി പ്രക്രിയ എടുക്കുന്ന സമയത്തെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ആസ്തികളുടെ മികച്ച തിരഞ്ഞെടുപ്പ് നിക്ഷേപകരെ അവരുടെ നിക്ഷേപങ്ങളില്‍ ആകര്‍ഷകമായ ഐആര്‍ആര്‍ നേടാന്‍ അനുവദിക്കുമെന്ന് ഞങ്ങളുടെ എക്‌സിറ്റ് കാണിക്കുന്നു,” സാവ്രികര്‍ കൂട്ടിച്ചേര്‍ത്തു.
പരിചയസമ്പന്നനായ പ്രൈവറ്റ് ഇക്വിറ്റി പ്രൊഫഷണലും മുന്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ട് മാനേജറുമായ സച്ചിന്‍ സാവ്രികര്‍ സ്ഥാപിച്ച അര്‍ഥ ഭാരത്, ഗിഫ്റ്റ് സിറ്റിയെ ലോകോത്തര അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി അതിന്റെ ആസ്ഥാനം മാറ്റി സ്ഥാപിച്ചു.