ഏലയ്ക്ക ഇട്ട ചായ കുടിക്കാൻ വളരെയധികം രുചിയാണ് സാധാരണ കുടിക്കുന്ന ചായകളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ചുകൂടി രുചി കൂടുതൽ ഏലക്ക ഇട്ട ചായയ്ക്കാണ് എന്നാൽ ദിവസവും ഏലക്ക ഇട്ട ചായ കുടിക്കുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്
അണുക്കളെ നശിപ്പിക്കും
ഏലയ്ക്കയ്ക്ക് വിവിധതരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കൊല്ലാൻ കഴിവുണ്ട് ഇതിൽ അടങ്ങിയിട്ടുള്ള ബയോ ആക്ടീവ് സംയുക്തങ്ങളായ സീനിയോൾ ഉൾപ്പെടെയുള്ള ബാക്ടീരിയകൾ ഫംഗസ് ഈസ്റ്റ് എന്നിവയുടെ വളർച്ചയെ തടയുകയും ഏലക്കയുടെ ഫിനോളിക് ആസിഡുകൾ സൂക്ഷ്മജീവികളെ നശിപ്പിക്കുകയും ചെയ്യുന്നു
രോഗാവസ്ഥകൾക്കെതിരെ ഫലപ്രദം
പൊണ്ണത്തടി ഷുഗർ രക്താതിമർദ്ദം തുടങ്ങിയ പല അവസ്ഥകളിൽ നിന്നും ഇത് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്
ഹൃദയാരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏലക്ക വലിയ പങ്കു വഹിക്കുന്നുണ്ട് എലികളിൽ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലുള്ള പുതിയൊരു അറിവ് പുറത്ത് വരുന്നത്
വായുടെ ആരോഗ്യം
ദന്ത പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരം തന്നെയാണ് ഏലക്ക എന്ന് എല്ലാവർക്കും അറിയാം അതുകൊണ്ടുതന്നെ ഒരു പരിധിവരെ പല്ലിലും മോണയിലും ഉണ്ടാകുന്ന പല രോഗങ്ങളെയും ചെറുക്കുവാൻ ഏലയ്ക്കയ്ക്ക് സാധിക്കും അതിനാൽ ദിവസവും ഏലക്ക ഇട്ട ചായ കുടിക്കുകയാണെങ്കിൽ അത് ശരീരത്തിൽ കൂടുതൽ ഗുണങ്ങൾ നൽകും എന്നാണ് പറയുന്നത്