Box Office

കേസരി 2 വിന് ബോളിവുഡിന്റെ ഇമേജ് മാറ്റാൻ കഴിഞ്ഞോ?? ഔദ്യോഗിക കളക്ഷൻ റിപ്പോര്‍ട്ട് ഇങ്ങനെ

അക്ഷയ് കുമാര്‍ നായകനായി വന്ന ചിത്രം കേസരി 2 മികച്ച പ്രതികരണമാണ് നേടിയത്. കഴിഞ്ഞ കുറേക്കാലങ്ങളായി വിമർശനം നേരിട്ട അക്ഷയ്കുമാറിന് ഈ ചിത്രം ഒരു ആശ്വാസമായിരുന്നു. കൂടെ ബോളിവുഡിനും. അക്ഷയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്. ബോക്സ് ഓഫീസിലും വൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. കേസരി ഇന്ത്യയില്‍ നേടിയത് 68.58 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കരൺ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരൻ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നതും. ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്‍പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ ‘ദി കേസ് ദാസ് ഷുക്ക് ദി എംപയർ’ എന്ന പുസ്കത്തിൽനിന്ന് പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ.

Latest News