Celebrities

പപ്പു ചേട്ടന്റെ മകൻ ആയതുകൊണ്ട് ഒന്നും ചെയ്യുന്നില്ല എന്നാണ് അവർ പറഞ്ഞത്, ആ അനുഭവത്തെക്കുറിച്ച് ബിനു പപ്പു

മലയാള സിനിമയിൽ പുതിയൊരു വില്ലന്റെ താരോദയം കൂടി സംഭവിച്ചിരിക്കുകയാണ് അതാണ് ബിനു പപ്പു. അവതരിപ്പിച്ച ബെന്നി എന്ന തുടരും സിനിമയിലെ കഥാപാത്രം പറയുന്നതെല്ലാം കേൾക്കുന്ന അയാൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന ഒരു വാലാട്ടിയായ ഉദ്യോഗസ്ഥന്റെ കഥാപാത്രം ബിനു പപ്പന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് പറയാം. മലയാള സിനിമയിൽ നിരവധി നെപ്പോകിടുകൾ ഉണ്ടായെങ്കിലും സ്വന്തമായി വഴിവെട്ടി വന്ന ഒരു നടൻ തന്നെയാണ് ബിനു എന്ന കാര്യത്തിൽ സംശയമില്ല.

തുടരും സിനിമ കണ്ടതിനുശേഷം തനിക്ക് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് ബിനു ഇപ്പോൾ പറയുന്നത് സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു മുത്തശ്ശി തന്റെ കയ്യിൽ വന്നു പിടിച്ചു ശേഷം പറഞ്ഞു ശരിക്കും എനിക്ക് നിന്നെ അടിക്കാൻ ആണെന്ന് തോന്നുന്നത് പക്ഷേ നമ്മുടെ പപ്പു ചേട്ടന്റെ മോൻ ആയതുകൊണ്ട് ഒന്നും ചെയ്യുന്നില്ല.. എനിക്കപ്പോൾ തന്നെ മനസ്സിലായി പ്രശ്നമാണ് ഇനി അവിടെ നിൽക്കുന്നത് എന്ന് ഞാൻ ഉടനെ തന്നെ കൂടെയുള്ളവരോട് പറഞ്ഞു അങ്ങോട്ട് പോകേണ്ട അവിടെ പ്രശ്നമാകുമെന്ന്

പപ്പു ചേട്ടന്റെ മകൻ ആയതുകൊണ്ടാണ് ഒന്നും ചെയ്യാത്തത് എന്നാണ് ആളുകൾ പറയുന്നത് ശരിക്കും ആ കഥാപാത്രം വളരെയധികം ഇഷ്ടപ്പെട്ടു എന്നാണ്  പറയുന്നത്.. ഇതിനു മുൻപ് പല കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട് എങ്കിലും ഇത്രത്തോളം ഒരു കഥാപാത്രം നടനെ തേടിയെത്തുന്നതും ഇത് ആദ്യമാണെന്ന് തോന്നുന്നു വളരെ മികച്ച രീതിയിൽ തന്നെ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ നടനും സാധിച്ചിട്ടുണ്ട്