Kerala

എന്‍സിഡികളുടെ അഞ്ചാമത് സീരീസിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ് 350 കോടി രൂപ സമാഹരിക്കും, മെയ് 13 വരെ എന്‍സിഡികള്‍ വാങ്ങാം

കൊച്ചി: 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് (നീല മുത്തൂറ്റ്) എന്‍സിഡി (സുരക്ഷിതമായി പിന്‍വലിച്ചു പണമാക്കി മാറ്റാവുന്ന നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ) സിരീസുകളുടെ ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികള്‍ 2025 മെയ് 13 വരെ വിതരണം ചെയ്യും.

വായ്പകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, നിലിവിലുള്ള കടങ്ങളുടെ പലിശയും മുതലും തിരച്ചടക്കല്‍, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റല്‍ തുടങ്ങിയവയ്ക്കാവും ഇതിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുക. അനുവദനീയമായ ഷെല്‍ഫ് പരിധിയായ രണ്ടായിരം കോടി രൂപയ്ക്കുള്ളില്‍ നിറുത്തി 350 കോടി രൂപ സമാഹരിക്കാനാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് ഉദ്ദേശിക്കുന്നത്.

അഞ്ചാമത് സീരീസില്‍ നൂറു കോടി രൂപയുടെ അടിസ്ഥാന ഇഷ്യുവും 250 കോടി രൂപയുടെ ഗ്രീന്‍ ഷൂ ഓപ്ഷനും അടക്കമാണ് 350 കോടി രൂപ സമാഹരിക്കുന്നത്. 24, 36, 60, 72 മാസ കാലാവധികളുമായുള്ള എന്‍സിഡികള്‍ക്ക് 9 മുതല്‍ 10 ശതമാനം വരെയുള്ള ഫലപ്രദമായ വാര്‍ഷിക ലാഭമാകും ഉണ്ടാകുക. എന്‍സിഡികളുടെ വിതരണം മെയ് 13 വരെയാണെങ്കിലും വ്യവസ്ഥകള്‍ക്കും അനുമതികള്‍ക്കും അനുസൃതമായി നേരത്തെ അവസാനിപ്പിക്കാവുന്നതുമാണ്.

ക്രിസില്‍ ഡബിള്‍ എ മൈനസ് സ്റ്റേബിള്‍ റേറ്റിങ്ങാണ് ഈ എന്‍സിഡികള്‍ക്ക് ഉള്ളത്. സമയാസമയങ്ങളില്‍ സാമ്പത്തിക ബാധ്യതകള്‍ക്കുള്ള സേവനം നല്‍കുന്നതില്‍ ഉയര്‍ന്ന നിലയിലുള്ള സുരക്ഷിതത്വമാണ് ഇതു സൂചിപ്പിക്കുന്നത്. എന്‍സിഡികള്‍ ബിഎസ്ഇയുടെ ഡെബ്റ്റ് വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ യുപിഐ വഴി നടത്താം. മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പിലൂടെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്ലാറ്റഫോമുകള്‍, എസിസിഎസ്ബികള്‍ വഴിയും അനായാസം നിക്ഷേപങ്ങള്‍ നടത്താം.

നിക്ഷേപകര്‍ക്കായി സുരക്ഷിതത്വവും ഉയര്‍ന്ന വരുമാനവും നല്‍കുന്ന പുതിയ എന്‍സിഡികള്‍ അവതരിപ്പിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. തങ്ങളുടെ വിപുലമായ 3700ലധികം ശാഖകളിലൂടെയും മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ മൊബൈല്‍ ആപ്പ് വഴിയും പങ്കാളിത്ത ശൃംഖലകള്‍ വഴിയും നിക്ഷേപങ്ങള്‍ നടത്താം. നവീനവും എല്ലാവരുടേയും ആവശ്യമനുസരിച്ചുള്ള സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇവിടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.