പാകം ചെയ്യുന്ന വിധം
∙ പോർക്ക് കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ അരച്ചതു ചേർത്ത് നന്നായി മൂപ്പിക്കുക.
∙ ഇതിലേക്ക് സവാള ചേർത്ത് അൽപസമയം വഴറ്റിയ ശേഷം തീ കുറച്ച് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു പോർക്കും ഉപ്പും ചേർത്തിളക്കിയ ശേഷം പാകത്തിനു വെള്ളം ചേർത്തു വേവിക്കണം.
∙ പാകത്തിനുപ്പും വിനാഗിരിയും ചേർത്തിളക്കി, ഇറച്ചി വെന്തു വെള്ളം വറ്റി ബ്രൗൺ നിറമാകുമ്പോൾ വാങ്ങാം.