Recipe

മന്തിയും കബ്സയും മാറി നിൽക്കും രുചിയിൽ ഒരു കിടിലൻ റൈസ്..ഇതാണ് ചിക്കൻ ഹനീത്

ചേരുവകൾ

ചിക്കൻ -1 kg
കുരുമുളക് -1 ടേബിൾ ടീസ്പൂൺ
മല്ലി -1 ടേബിൾ സ്പൂൺ
ചെറിയ ജീരകം -1 ടീസ്പൂൺ
ഏലക്ക -8 എണ്ണം
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
മാഗ്ഗി ചിക്കൻ സ്റ്റോക്ക് – ഒന്നോ രണ്ടോ എടുക്കാം
വെള്ളം -2 കപ്പ് ചിക്കൻ വേവിക്കാൻ
സവാള -1
തക്കാളി -2 എണ്ണം
ബസുമതി സെല്ല അരി – 2 1/2 കപ്പ്
സൺഫ്ലവർ ഓയിൽ -1 1/2 ടേബിൾ സ്പൂൺ
നെയ്യ് -1 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. കുരുമുളക് ,മല്ലി,ചെറിയ ജീരകം,ഏലക്ക ഇവയെല്ലാം ഒന്ന് ചെറുതായി ചൂടാക്കിയതിന് ശേഷം മഞ്ഞൾ പൊടിയും ചേർത്തു നന്നായി പൊടിച്ചെടുക്കുക , അരി നന്നായി കഴുകിയെടുത്ത ശേഷം വെള്ളമൊഴിച്ചു 1 മണിക്കൂർ കുതിരാനായി മാറ്റി വെക്കാം

2. വലിയ കഷണങ്ങളാക്കിയ കഴുകി വൃത്തിയാക്കിയ ചിക്കൻ ഒരു കത്തി വെച്ചിട്ടോ ഫോർക് വെച്ചിട്ടോ കുത്തിക്കൊടുക്കുക,എന്നിട്ട് ഇതിലേക്ക് പൊടിച്ചു വെച്ച മസാലയും മാഗ്ഗി ചിക്കൻ സ്‌റ്റോക്കും ഇട്ട് ചിക്കനിൽ നന്നായി തേച്ചു പിടിപ്പിച്ചു 1/2 മണിക്കൂർ മാറ്റി വെക്കുക

3. 1/2 മണിക്കൂറിനു ശേഷം ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം

4. വെന്തു വന്ന ശേഷം ചിക്കൻ കഷ്ണങ്ങൾ മാത്രം ഈ വെള്ളത്തിൽ നിന്ന് എടുത്ത് ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്തെടുക്കുക,ചിക്കനിൽ കുറച്ചു കുരുമുളക് പൊടി കൂടി വിതറികൊടുക്കാം ഫ്രൈ ചെയ്യുമ്പോൾ

5.ഇനി അരി വേവിക്കാൻ വേണ്ടി 5 ലിറ്ററിന്റെ കുക്കർ സ്റ്റോവിൽ വെച്ച് അതിലേക്കു ഓയിലും നെയ്യും ഒഴിച്ച് ചൂടാവുമ്പോൾ സവാള അരിഞ്ഞത് ഇട്ട് നന്നായി വഴറ്റിയെടുത്ത ശേഷം തക്കാളി അരച്ചതും കൂടി ചേർത്തു തക്കാളിയിലുള്ള വെള്ളമൊക്കെ വറ്റി എണ്ണ തെളിയുന്നത് വരെ വഴറ്റിയെടുക്കാം

5. എന്നിട്ട് ഇതിലേക്ക് അരിയുടെ ഇരട്ടി വെള്ളം ഒഴിക്കണം , ചിക്കൻ വേവിച്ച വെള്ളവും കൂടി ചേർത്തിട്ടാണ് എടുക്കേണ്ടത്. ഞാനിവിടെ 21/2 കപ്പ് ചിക്കൻ വേവിച്ച വെള്ളവും 21/2 കപ്പ് സാധാരണ വെള്ളവുമാണ് എടുത്തത്,ആകെ 5 കപ്പ് (അരി 21/2 കപ്പ് ആണ് എടുത്തിട്ടുള്ളത് )

6. ഉപ്പ് വെള്ളത്തിൽ നോക്കിയിട്ട് ചേർക്കാം ,മാഗ്ഗി ചിക്കൻ സ്റ്റോക്കിൽ ഉപ്പ്‌ ഉണ്ടായത് കൊണ്ട് അതനുസരിച്ചു ചേർത്താൽ മതി

7. തിളച്ചു വന്ന ശേഷം 1 മണിക്കൂർ കുതിർത്തെടുത്ത അരി ചേർത്തു കൂടെ 3 പച്ചമുളകും ചേർത്തു കുക്കർ അടച്ചു വെച്ച് ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം

8. ആവി മുഴുവൻ പോയതിനു ശേഷം കുക്കർ തുറന്നു സെർവ് ചെയ്യാം