Recipe

എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ഒരു ഒറ്റ ഐറ്റം മാത്രം മതി വയറ് നിറയെ ചോറുണ്ണാൻ

ചേരുവകൾ

വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
മുളക് കൊണ്ടാട്ടം -4 എണ്ണം
ചെറിയ ഉള്ളി -5 എണ്ണം
കടുക് -1/4 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
തൈര് / മോര് -1/2 കപ്പ്
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

1. ഒരു പാൻ സ്റ്റോവിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക്‌ 3 കൊണ്ടാട്ടം മുളകും ചെറിയ ഉള്ളിയും ചേർത്തു വഴറ്റി കോരി മാറ്റി വെക്കുക
2. ഇനി ഇതേ വെളിച്ചെണ്ണയിലേക്ക് തന്നെ കടുക് ഇട്ട് പൊട്ടി വന്ന ശേഷം തീ ഓഫ് ചെയ്ത് മുറിച്ചെടുത്ത കൊണ്ടാട്ടം മുളകും കറിവേപ്പിലയും ചേർത്തു ഇത് മൂത്തു വന്ന ശേഷം മോര് ഒഴിക്കുക (തൈര് മിക്സിയിൽ ഒന്ന് കറക്കിയെടുത്താലും മതി )
3. ഇനി ആദ്യം നമ്മൾ വഴറ്റി മാറ്റിവെച്ച മുളകും ഉള്ളിയും ഒന്ന് ചതച്ചിട്ട് ഈ മോരിലേക്ക് ചേർക്കാം, പാകത്തിനുള്ള ഉപ്പും ചേർത്താൽ കറി റെഡി..!

#recipe #food  #sidedish