Recipe

ചിക്കൻ മുളകിട്ടത്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നാടൻ രുചിയുള്ള ഒരു ചിക്കൻ കറിയാണിത്

ചേരുവകൾ :

ചിക്കൻ -1 kg
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
പട്ട – 2 ചെറിയ കഷ്ണം
സവാള – 3 എണ്ണം
തക്കാളി – 1 (ചെറുതാണെങ്കിൽ 2)
ചെറിയ ഉള്ളി – 8 എണ്ണം
വെളുത്തുള്ളി -5 എണ്ണം
ഇഞ്ചി – 1 ഇഞ്ച് വലുപ്പമുള്ള കഷ്ണം
പച്ചമുളക് -2 എണ്ണം
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി -1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 2 ടീസ്പൂൺ
ചിക്കൻ മസാല -1 ടീസ്പൂൺ (ഉണ്ടെങ്കിൽ )
മുളക് പൊടി -1ടീസ്പൂൺ
മല്ലിപ്പൊടി -11/2 ടീസ്പൂൺ
പെരും ജീരകം പൊടി -1/2 ടീസ്പൂൺ
കറിവേപ്പില -2 തണ്ട്
തേങ്ങാപാൽ -1/2 cup

തയ്യാറാക്കുന്ന വിധം

1. ഇടത്തരം കഷണങ്ങളാക്കിയ ചിക്കൻ കഴുകി വൃത്തിയാക്കി വെക്കുക
2. ചെറിയ ഉള്ളി ,വെളുത്തുള്ളി ,ഇഞ്ചി ചതക്കുക
3. പാനോ കുക്കറോ സ്റ്റോവിൽ വെച്ചു വെളിച്ചെണ്ണയൊഴിച്ചു ചൂടാവുമ്പോൾ ആദ്യം പട്ട ചേർത്തു മൂത്തു വന്ന ശേഷം നീളത്തിലരിഞ്ഞ സവാളയും ഉപ്പും ചേർത്തു നന്നായി വഴറ്റിയെടുക്കുക
4. സവാള വഴറ്റി എണ്ണ തെളിഞ്ഞു വന്ന ശേഷം അതിലേക്ക്‌ ചതച്ചു വെച്ച ചേരുവകളും പച്ചമുളകും ചേർത്തു വഴറ്റുക
5. ഇനി ഇതിലേക്ക് തക്കാളി മുറിച്ചതും കറിവേപ്പിലയും ചേർത്തു തക്കാളി ഉടഞ്ഞു വരുന്നത് വരെ വഴറ്റിയതിനു ശേഷം മസാല പൊടികളെല്ലാം ചേർത്തു പച്ചമണം മാറി വരുന്നത് വരെ വഴറ്റുക
6. ഇനി ഇതിലേക്ക് ചിക്കൻ ചേർത്തു ഒരു 5 മിനുട്ട് വഴറ്റിയെടുത്തതിന് ശേഷം ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ച് ഇളക്കി അടച്ചു വെച്ചു വേവിച്ചെടുക്കുക
7. വെന്തു വന്നതിനു ശേഷം തേങ്ങാപാൽ ഒഴിച്ചു ഇളക്കിയാൽ അടിപൊളി ചിക്കൻ മുളകിട്ടത് റെഡി..

മല്ലിയില ഉണ്ടെങ്കിൽ അതും കൂടി ചേർക്കാം