ചേരുവകൾ
കൂവപ്പൊടി – 3 ടേബിൾ സ്പൂൺ
വെള്ളം ആവശ്യത്തിന്
പാൽ ആവശ്യത്തിന്
പഞ്ചസാര
ഏലക്കാപ്പൊടി 1/2 ടീസ്പൂൺ
കൺടെൻസ്ഡ് മിൽക്ക്
കറുത്ത കസ്കസ് കുതിർത്തത്
ഫ്രൂട്സ് ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
1. കൂവപ്പൊടിയിലേക്ക് 1 1/2 കപ്പ് വെള്ളമൊഴിച്ചു കലക്കി സ്റ്റോവിൽ വെച്ചു ഇളക്കി തിളപ്പിച്ചെടുക്കുക
2. ചൂടാറിയതിനു ശേഷം മിക്സിയുടെ ജാറിലേക്കിട്ട് പഞ്ചസാരയും പാലും കൺടെൻസ്ഡ് മിൽക്കും ചേർത്തു അടിച്ചെടുക്കുക
3. ഇത് ബൗളിലേക്ക് മാറ്റിയ ശേഷം കുതിർത്ത കസ്കസും ഏലക്കാപ്പൊടിയും കട്ട് ചെയ്ത പഴങ്ങളും തണുപ്പിനായി ഐസ്‌ക്യൂബും ചേർത്തു മിക്സ് ചെയ്ത് കുടിക്കാം
കൂവപ്പൊടി ഇത് പോലെ വെറൈറ്റി ആയി ഉണ്ടാക്കിയാൽ ഇതിന്റെ രുചി ഇഷ്ടമില്ലാത്തവരും കുടിച്ചു പോവും