ഗോതമ്പ് പൊടി – ഒന്നര കപ്പ്
മാമ്പഴം
തേങ്ങ ചിരകിയത് -അരക്കപ്പ്
ശർക്കരപ്പൊടി- മൂന്ന് ടേബിൾസ്പൂൺ
ഏലക്കായപ്പൊടി – അര ടീ സ്പൂൺ
നട്സ്
ഉപ്പ് -ആവശ്യത്തിന്
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു വലിയ സൈസിലുള്ള മാമ്പഴം എടുക്കുക. അതിന്റെ പകുതി തൊലി കളഞ്ഞ് അരിഞ്ഞു വെക്കുക.ഒന്നും മുഴുവനും എടുക്കേണ്ടതില്ല. ഇനി ഒരു മിക്സി ജാർ എടുത്ത് ഒന്നര കപ്പ് ഗോതമ്പ് പൊടിയും, അരക്കപ്പ് അരിഞ്ഞു വച്ച മാമ്പഴവും അതിലേക്ക് ഇട്ട് കൊടുക്കാം. ഇനി ഇത് വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. പുട്ട് പൊടിടുടേത് പോലെ തന്നെ തരി തരിപ്പായിട്ട് വേണം പൊടിച്ചെടുക്കാൻ. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ വെച്ച് ഇത് നന്നായി യോജിപ്പിച്ചു കൊടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ അരക്കപ്പ് തേങ്ങ ചിരകിയതും, മൂന്ന് ടേബിൾ സ്പൂൺ ശർക്കരപ്പൊടിയും, അര ടീസ്പൂൺ ഏലക്കായ പ്പൊടിയും, ആവശ്യത്തിനു ഉപ്പും, അല്പം നട്സും എടുക്കുക. നമുക്ക് ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സ് ഇതിൽ ഇട്ടു കൊടുക്കാവന്നതാണ്.