Kerala

അപൂർവ്വ കാഴ്ച്ച; വയനാട് വന്യജീവി സങ്കേതത്തിൽ വെള്ളമാൻ | albino-deer-found-in-wayanad-wildlife-sanctuary

മാനിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്.

വയനാട് വന്യജീവി സങ്കേതത്തിൽ തൂവെള്ള നിറത്തിലുള്ള മാൻ കുഞ്ഞിനെ (ആൽബിനോ ഡീർ) വീണ്ടും കണ്ടെത്തി. കഴിഞ്ഞദിവസം കുറിച്യാട് റെയ്ഞ്ചിൽപെടുന്ന വടക്കനാട് പച്ചാടി വനഭാഗത്ത് താമരക്കുളത്തിന് സമീപത്താണ് വെള്ള നിറത്തിലുള്ള മാൻ കുഞ്ഞിനെ നാട്ടുകാർ കണ്ടത്. വെള്ള മാനിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്. ഇതിന് മുൻപ് മുത്തങ്ങയിലും വയനാടിനോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ വനമേഖലയിലും വെള്ള മാൻ കുഞ്ഞുങ്ങളെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കലമാനുകളുടെ (സംബാർ മാൻ) ഇനത്തിൽ പെട്ടതാണെന്നാണ് ഈ വെള്ള മാൻ എന്നാണ് പ്രാഥമിക വിലയിരുത്തൽ.സാധാരണയായി ഇവയെ തവിട്ടു നിറത്തിലാണ് കാണപ്പെടാറ്. ജനിതക തകരാറുകൾ മൂലം മെലാനിന്റെ അളവു കുറയുന്നതാണ് രോമങ്ങൾ വെള്ളയാകാൻ കാരണമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ അരുൺ സഖറിയ പറഞ്ഞു.

STORY HIGHLIGHTS : albino-deer-found-in-wayanad-wildlife-sanctuar

Latest News