India

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 മരണം | Fire breaks out in Kolkata hotel; 14 dead

കൊൽക്കത്ത: ബംഗാളിലെ കൊൽക്കത്തയിൽ ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തിൽ 14 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഋതുരാജ് ഹോട്ടൽ വളപ്പിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. പൊലീസ് രക്ഷാപ്രവർത്തനം നടത്തി നിരവധി ആളുകളെ രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ അറിയിച്ചതനുസരിച്ച്, 14 മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കമ്മിഷണര്‍ അറിയിച്ചു. അപകട കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിയെത്തിയ ഒട്ടേറെ പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.