ഏത് പ്രായത്തിൽപ്പെട്ട ആളുകൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഫ്രൂട്ടാണ് ആപ്പിൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ അവശ്യ പോഷകങ്ങളാണ് പ്രധാനമായും ഇതിൽ അടങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ ആപ്പിൾ ഗർഭിണികൾ കഴിക്കുന്നത് മക്കള്‍ക്കും വരും തലമുറയ്ക്കും ഗുണം ചെയ്യുമെന്നാണ പുതിയ പഠനം പറയുന്നത്. ഓസ്‌ട്രേലിയയിലെ മൊനാഷ് യൂണിവേഴ്‌സിറ്റി ബയോമെഡിസിൻ ഡിസ്‌കവറി ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്. ആപ്പിളിലെ എർസോളിക് ആസിഡാണ് തലച്ചോറിന്റെ ആരോഗ്യം കാക്കുന്നത്.
ആപ്പിൾ മാത്രമല്ല, തുളസി, റോസ്മെറി പോലുള്ളവയിലും എർസോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. തലച്ചോറിലെ ന്യൂറോണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആക്‌സൊൻ ശൃംഖലയ്ക്കു ബലക്ഷയമുണ്ടാകാതിരിക്കാൻ എർസോളിക് ആസിഡ് സഹായിക്കും. മാത്രമല്ല, ആപ്പിളിൽ അടങ്ങിയ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് സിംഗപൂര്‍ നാഷണല്‍ സര്‍വകലാശാല നടത്തിയ മെറ്റൊരു പഠനത്തിൽ കണ്ടെത്തി.
ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവ പഴങ്ങളില്‍ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളും ആന്റ-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ പഴങ്ങള്‍ മിക്കവാറും പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് തന്നെ പോഷകങ്ങള്‍ മുഴുവനായും ലഭ്യമാകുന്നു. പഴങ്ങളില്‍ അടങ്ങിയ മൈക്രോന്യൂട്രിയറന്റുകളായ വിറ്റാമിന്‍ സി, കരോറ്റനോയിഡ്‌സ്, ഫ്‌ളവനോയിഡ്‌സ് ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇവ രണ്ടും വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതാണ്.
content highlight: Pregnancy