വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണി കീഴടക്കാൻ എത്തുന്നതായി റിപ്പോർട്ടുകൾ. വണ്‍പ്ലസ് 13s ആണ് ഈ വർഷം ഒടുവിലേക്ക് എത്തുന്നതായി ടെക് ലോകം പറയുന്നത്. സൈന്‍, പ്രകടനം, കാമറ സാങ്കേതികവിദ്യ എന്നിവയില്‍ വമ്പൻ അപ്‌ഗ്രേഡുകള്‍ എത്തുിമെന്നാണ് ടെക് വിദഗ്ധർ അവകാശപ്പെടുന്നത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറായിരിക്കാം വണ്‍പ്ലസ് 13s ന് കരുത്തുപകരുക. നിരവധി എഐ ഫീച്ചറുകളുമായിട്ടായിരിക്കും പുതിയ ഫോണ്‍ വിപണിയില്‍ എത്തുക. 16GB വരെ LPDDR5x റാമും 1TB വരെ UFS 4.0 സ്റ്റോറേജുമായി വരുന്ന ഫോണിന് മള്‍ട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, ആപ്പുകളുടെ ഉപയോഗം എന്നിവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുമെന്നാണ് കരുതുന്നത്.
ഫുള്‍ HD+ റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 1600 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 6.32 ഇഞ്ച് OLED ഡിസ്പ്ലേയായിരിക്കാം ഫോണില്‍. മെച്ചപ്പെട്ട കാഴ്ചാനുഭവത്തിനായി ഇത് HDR10+, ഡോള്‍ബി വിഷന്‍ എന്നിവയെ പിന്തുണച്ചേയ്ക്കും. ഓട്ടോഫോക്കസും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉള്ള 50MP പ്രൈമറി പിന്‍ കാമറ ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുമെന്നാണ് കമ്പനി കരുതുന്നത്. 16MP ഫ്രണ്ട് കാമറ അതിശയകരമായ സെല്‍ഫികളും ഉയര്‍ന്ന നിലവാരമുള്ള വീഡിയോ കോളുകളും ഉറപ്പാക്കുന്നു.
80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6,260mAh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ദീര്‍ഘകാല ഉപയോഗവും അവിശ്വസനീയമായ വേഗത്തിലുള്ള റീചാര്‍ജുകളും ഉറപ്പാക്കുന്നു. കുറഞ്ഞ ബാറ്ററിയുടെ നിരന്തരമായ ആശങ്കയില്ലാതെ വേഗത്തില്‍ ഫോണ്‍ ആസ്വദിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്.
content highlight: OnePlus 13s