Kerala

കുരിശിൽ സംശയമുള്ളതാർക്കാണ്? വിമാന യാത്രയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബിഷപ് യൂഹനാൻ മോർ മിലിത്തിയോസ് | Orthodox Bishop

പെട്ടി തുറന്നപ്പോൾ കണ്ട കുരിശിനെ ചൊല്ലിയുണ്ടായ അനുഭവമാണ് ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെക്കുന്നത്

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നയാളാണ് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മോർ മിലിത്തിയോസ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളെയും ഇടപെടലുകളെയും അതിരൂക്ഷമായി വിമർശിക്കുന്നയാൾ കൂടിയാണ് മാർ മിലിത്തിയോസ്.

ഇപ്പോഴിതാ വിമാന യാത്രയിലുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രം​ഗത്ത് വന്നിരിക്കുകയാണ് അദ്ദേ​ഹം. പെട്ടി തുറന്നപ്പോൾ കണ്ട കുരിശിനെ ചൊല്ലിയുണ്ടായ അനുഭവമാണ് ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെക്കുന്നത്.

കുറിപ്പ് ഇങ്ങനെ…

ഞാൻ ഒരു ഡൊമസ്റ്റിക്‌ വിമാനയാത്രയിലാണു. സെക്യൂരിറ്റി ചെക്കിൽ ഫോണും വാച്ചും എല്ലാം എടുത്ത്‌ ട്രേയിൽ വച്ചു. സ്കാനിംഗിൽ പെട്ടിയിലുള്ളതിൽ സംശയം. പെട്ടി തുറക്കണം. തുറന്നപ്പോൾ കാണേണ്ടത്‌ കഴുത്തിൽ ധരിക്കുന്ന സ്റ്റീൽ മാലയും കുരിശും. കുരിശിൽ സംശയമുള്ളതാർക്കാണു… ?

content highlight: Orthodox Bishop