ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പൂരി മസാലയുടെ റെസിപ്പി നോക്കിയാലോ? നല്ല സോഫ്റ്റ് ആയി പൊന്തി വരുന്ന പൂരിയും ഹോട്ടലുകളിൽ കിട്ടുന്ന ഉരുളക്കിഴങ്ങ് മസാല കറിയും.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും മൈദ പൊടിയും റവയും ഉപ്പും വെളിച്ചെണ്ണയും ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് 20 മിനിറ്റ് എങ്കിലും റെസ്റ്റ് ചെയ്യാൻ വയ്ക്കുക. 20 മിനിറ്റിനു ശേഷം മാവ് ഒന്നുകൂടി നന്നായി കുഴച്ചശേഷം ചെറിയ ചെറിയ ഉരുളകളാക്കുക. ഇതിനെ ഒരു പത്തിരി പ്രസ്സിൽ വെച്ച് പ്രസ് ചെയ്ത് എടുക്കുക. പ്രസ്സ് ചെയ്യുമ്പോൾ ഓരോ ഉരുളകളിലും അതുപോലെ പ്രസ്സിലും വെളിച്ചെണ്ണ തേക്കാൻ മറക്കരുത്. അടുപ്പിൽ ഒരു ചീനച്ചട്ടി വെച്ച് ഓയിൽ ഒഴിച്ച് ചൂടായ ശേഷം അതിലേക്ക് പരത്തി വച്ചിരിക്കുന്ന ഓരോ പൂരികളായിട്ട് പൊരിച്ചു കോരാവുന്നതാണ്.
കറി തയ്യാറാക്കാനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളോടുകൂടി ഉടച്ചെടുക്കുക. അടുപ്പിൽ ഒരു പാൻ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടിയശേഷം ഇതിലേക്ക് കടലപ്പരിപ്പും ഉഴുന്നുപരിപ്പും വറ്റൽമുളകും കൂടിയിട്ട് നന്നായി ഇളക്കുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും സവാളയും വേപ്പിലയും കൂടിയിട്ട് മിക്സ് ചെയ്യുക. മഞ്ഞൾപൊടി കൂടിയിട്ട് ശേഷം ഇതിലേക്ക് കുറച്ചു വെള്ളത്തിൽ കടലമാവ് കലക്കി ഒഴിക്കുക. ശേഷം ഇതിലേക്ക് നേരത്തെ ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടിയിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി ഒന്ന് തിളപ്പിച്ച് എടുക്കുക. അവസാനം മുകളിൽ കുറച്ച് മല്ലിയില കൂടി തൂവുക.