ചീഫ് സെക്രട്ടറി ഉള്‍പ്പടെ പ്രധാന ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കുന്നു. ശാരദ മുരളീധരന് വിരമിക്കുമ്പോള്‍ എ.ജയതിലക് പകരം ചീഫ് സെക്രട്ടറിയാകും. കെഎസ്ഇബി ചെയര്‍മാനും എം.ഡിയുമായ ബിജു പ്രഭാകര്‍, അഗ്നിരക്ഷാ സേനാ മേധാവിയും ഡിജിപിയുമായ കെ.പത്മകുമാര്‍ എന്നിവരാണ് വിരമിക്കുന്നവരില്‍ പ്രമുഖര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയനും ഇന്ന് സര്‍വീസില്‍ നിന്നും പടിയിറങ്ങും.
ഭര്‍ത്താവും ചീഫ് സെക്രട്ടറിയുമായിരുന്നു ഡോ.വി.വേണു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിരമിച്ച ഒഴിവിലാണ് ശാരദാ മുരളീധരന് ചീഫ് സെക്രട്ടറിയായത്. ചീഫ് സെക്രട്ടറി പദത്തിലെത്തുന്ന അഞ്ചാമത്തെ വനിതയാണ് ശാരദ മുരളീധരന്. കുടംബശ്രീ മിഷനെ ജനകീയമാക്കിയ ഉദ്യോഗസ്ഥയാണിവര്‍. ശാരദ മുരളീധരന് ഒഴിയുമ്പോള്‍ എ.ജയതിലക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാകും.