Food

നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കുന്നത് ഇങ്ങനെയാണ് | Idiyappam Recipe

നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി
  • ഉപ്പ്
  • വെള്ളം
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് നിങ്ങൾക്ക് ആവശ്യമായ അരിപ്പൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുറേശ്ശെയായി വെള്ളം ഒഴിച്ചു കൊടുത്ത് കട്ടിയുള്ള ഒരു മാവാക്കി എടുക്കുക. വളരെ ലൂസായോ അല്ലെങ്കിൽ വളരെ കട്ടികൂടിയോ മാവ് ഉണ്ടാക്കരുത്. ഇഡ്ഡലി മാവിന്‍റെ ഒക്കെ ഒരു പരിവത്തിൽ ആക്കി എടുക്കുക. വെള്ളം ഒഴിക്കുമ്പോൾ ചൂടു വെള്ളം വേണം ഒഴിക്കാൻ. റൂം ടെമ്പറേച്ചറിൽ ഉള്ള വെള്ളം ഒഴിച്ചാൽ മതിയാകും. ശേഷം ഒരു പ്ലാസ്റ്റിക് കവറ് എടുത്ത് അതിനുള്ളിൽ ഈ മാവൊഴിച്ച് കൊടുക്കുക.

പ്ലാസ്റ്റിക് കവറിന്റെ ഉള്ളിലേക്ക് മാവ് ഒഴിച്ച ശേഷം പ്ലാസ്റ്റിക് കവറിന്റെ ഒരറ്റം ചെറുതായി ഒന്ന് മുറിച്ചു കൊടുക്കുക. അടുപ്പിൽ ഒരു പാൻ വെച്ച് ചൂടായ ശേഷം ചെറുതായി വെളിച്ചെണ്ണ തടവി അതിലേക്ക് ഈ മാവ് പൊട്ടിച്ച ഭാഗം കൊണ്ട് ഒഴിച്ചു കൊടുക്കുക. ഇടിയപ്പത്തിന്റെ പോലെ നൂൽ നൂല് പോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒരു സൈഡ് വെന്ത് എന്ന് കാണുമ്പോൾ മറിച്ചിട്ട് അടുത്ത ഭാഗം വേവിച്ചു എടുത്താൽ ഇടിയപ്പം റെഡി.