Kerala

വേടനുമായി വനംവകുപ്പിന്റെ തെളിവെടുപ്പ്; പുലിപ്പല്ലാണെന്നറില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ

മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനുമായി തൃശൂരില്‍ വനംവകുപ്പിന്റെ തെളിവെടുപ്പ്. പുലിപ്പല്ല് വെള്ളിയില്‍ പൊതിഞ്ഞ് നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ എത്തിച്ചു.

യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞില്ലെന്ന് ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. വേടന്റെ വീട്ടിലെത്തിച്ചും പരിശോധന. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വിയൂരിലെ സരസ ജ്വല്ലറിയിലാണ് വേടനെ എത്തിച്ചത്. പുലിപ്പല്ല് ഇവിടെ എത്തിച്ചാണ് ലോക്കറ്റാക്കി മാറ്റിയതെന്നാണ് വേടന്‍ വനം വകുപ്പിന് നല്‍കിയ മൊഴി. ഈ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് വേടനെ വിയൂരിലെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുത്തത്.

Latest News