രാവിലെ എന്നും ഒരുപോലെയല്ലേ ഭക്ഷണം തയ്യാറാക്കുന്നത്? ഇന്ന് അല്പം വെറൈറ്റി അയി ഒരു റെസിപ്പി നോക്കാം. രുചികരമായ മുട്ടയപ്പം വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി രണ്ടോ മൂന്നോ പ്രാവശ്യം കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് പച്ചരി മുങ്ങിക്കിടക്കുന്ന അളവിൽ വെള്ളം ഒഴിച്ച് അടച്ച് കുതിർക്കാൻ വയ്ക്കുക. മിനിമം ഒരു ആറു മണിക്കൂർ എങ്കിലും ഇങ്ങനെ വെക്കേണ്ടതാണ്. ആറു മണിക്കൂറിന് ശേഷം പച്ചരിയിലെ വെള്ളം എല്ലാം ഊറ്റി കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് പച്ചരി ഇട്ട് അതിലേക്ക് ചോറും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നന്നായി തരിയില്ലാതെ അരിച്ചെടുക്കുക.
ഇഡ്ഡലി മാവിന്റെ പരുവത്തിൽ വേണം അരച്ചെടുക്കാൻ. അരച്ചെടുത്ത മാവ് ഉടൻ തന്നെ നമുക്ക് പൊരിച്ച് എടുക്കാവുന്നതാണ്. ഈ മാവ് പുളിക്കാൻ ഒന്നും വെക്കേണ്ട ആവശ്യമില്ല. പൊരിച്ച് എടുക്കാനായി നമുക്ക് ആദ്യം അടുപ്പിൽ കുഴിയുള്ള ഒരു ചീനച്ചട്ടി വെച്ചതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു നന്നായി ചൂടാക്കുക. ഈ മുട്ടയപ്പം തീരെ എണ്ണ കുടിക്കാത്തതിനാൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു പൊരിച്ച് എടുക്കാവുന്നതാണ്. ഓരോ തവി വീതം മാവ് ഒഴിച്ച് കൊടുക്കാവുന്നതാണ്.
ഒരു സമയം ഒരു തവി മാവ് മാത്രം ഒഴിക്കാൻ ശ്രദ്ധിക്കുക. മാവൊഴിച്ച് കുറച്ചു കഴിയുമ്പോൾ തന്നെ അപ്പം പൊന്തിവരും അപ്പോൾ മറച്ചിട്ട് വീണ്ടും പൊരിച്ച് കോരാവുന്നതാണ്. ഇപ്രകാരം ബാക്കിയുള്ള മാവും കൂടി പൊരിച്ചു കോരിയാൽ നമ്മുടെ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് മുട്ടയപ്പം റെഡി. എങ്ങിനെയാണ് ഈ മുട്ടയപ്പം തയ്യാറാക്കുന്നത് താഴെയുള്ള വീഡിയോയിൽ വിശദമായി തന്നെ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഈ മുട്ടയപ്പം നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ.