Automobile

ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ? നേരെ വിട്ടോ ഓലയിലേക്ക്; വമ്പൻ വിലക്കുറവ് | OLA Electric scooter

നാല്‍പതിനായിരം രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്

72 അവര്‍ ഇലക്ട്രിക് റഷ് ഓഫര്‍ പ്രഖ്യാപിച്ച് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍. അക്ഷയതൃതീയയോട് അനുബന്ധിച്ച് ഏപ്രില്‍ 30 വരെയാണ് ഓഫര്‍ ലഭ്യമാകുക.

നാല്‍പതിനായിരം രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജെന്‍ 2 സ്‌കൂട്ടറുകളുടെ വില ആരംഭിക്കുന്നത് 67,499 രൂപ മുതലാണ്. ജെന്‍ 3 ലൈന്‍ അപ്പ് 73,999 മുതലും ലഭിക്കും. ഡിസ്‌കൗണ്ട്, വാറണ്ടികള്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളില്‍ അന്നുതന്നെ ഡെലിവറിയും ലഭ്യമാകും.

ജെന്‍ 2 എസ്1എക്‌സ്, എസ്1 പ്രോ എന്നീ മോഡലുകളാണ് ലഭ്യമാകുക. ജെന്‍ 2 എസ്1എക്‌സ് മൂന്നുവാരിയന്റുകളാണ് ഉള്ളത്.2kWh, 3kWh, and 4kWh . ഇവയ്ക്ക് യഥാക്രമം 67,499, 83,999, 90,999 എന്നിങ്ങനെയാണ് വില. ബുക് ചെയ്യുന്ന അന്നുതന്നെ സ്‌കൂട്ടര്‍ ഡെലിവറി ചെയ്യുന്ന ഹൈപ്പര്‍ ഡ്രൈവ് സര്‍വീസ് നിലവില്‍ ബെംഗളുരുവില്‍ മാത്രമാണ് ഉള്ളത്.

content highlight: OLA Electric scooter