അച്ചാർ ഇഷ്ടമാണോ? എങ്കിൽ ഒരുഗ്രൻ അച്ചാർ റെസിപ്പി നോക്കിയാലോ? ഒരു നോർത്തിന്ത്യൻ ടേസ്റ്റിൽ കിടിലൻ ഒരു മാങ്ങാ അച്ചാർ.
ആവശ്യമായ ചേരുവകൾ
- മാങ്ങ – 1/2 കിലോ
- കടുക് – 2.1/2 ടേബിൾ സ്പൂൺ
- പെരുംജീരകം – 1 ടേബിൾ സ്പൂൺ
- ചെറിയ ജീരകം – 2 ടേബിൾ സ്പൂൺ
- ഉണക്ക മുളക് – 5 എണ്ണം
- ഉലുവ – 1. 1/2 ടീ സ്പൂൺ
- അയമോദഗം – 1 ടീ സ്പൂൺ
- കടുകെണ്ണ – 1 കപ്പ്
- കരിം ജീരകം – 3/4 ടീ സ്പൂൺ
- കായം -1/4 ടീ സ്പൂൺ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിൽ കോട്ടൺ തുണി വിരിച്ച് അതിന്റെ മുകളിയായി നിരത്തി വെക്കുക. ഇത് ഒരു 4 മണിക്കൂർ വരെ എങ്കിലും നല്ല വെയിലുള്ള ഭാഗത്ത് വെച്ച് ഒന്ന് ഒണക്കുക. മാങ്ങ മുറിച്ചതിന് ശേഷം മുകളിൽ ഉണ്ടാവുന്ന വെള്ളം പോകുവാൻ വേണ്ടിയാണിത്. ഒരു പാനിൽ കടുക്, പെരുംജീരകം, ചെറിയ ജീരകം, ഉണക്ക മുളക്, ഉലുവ എന്നിവയിട്ട ശേഷം അടുപ്പിൽ വെച്ച് നേരിയ ചൂടാക്കി എടുക്കുക. ഇത് ഒരു മിക്സി ജാറിൽ ഇട്ട് തരിയോടുകൂടി പൊടിച്ചു എടുത്ത് മാറ്റി വെക്കുക.
കടുകെണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി വെക്കുക. ഒരു ചില്ലിന്റെ പാത്രത്തിൽ അയമോദഗവും, കരിംജീരകവും, കായ പൊടിയും, മുളക് പൊടിയും, മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും നേരത്തെ പൊടിച്ചു മാറ്റി വെച്ച കൂട്ടും കൂടി ഇട്ട് ആവശ്യാനുസരണം കുറച്ച് ചൂടാറിയ കടുകെണ്ണയും കൂടി ഒഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അച്ചാർ ഒരു 5 ദിവസം വരെ അടച്ചു വെക്കുക. എല്ലാ ദിവസവും ഒന്ന് ഇളക്കി കൊടുക്കുകയും വേണം.