Food

ഒരു കിടിലൻ ഉപ്പുമാവ് ഉണ്ടാക്കിയാലോ? | Upma

സ്വാദിഷ്ടമായ ഉപ്പുമാവിന്റെ റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ഉപ്പുമാവിന്റെ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • റവ – 1 കപ്പ്
  • പാൽ – 1/2 കപ്പ്
  • സവാള – 1/2 ഭാഗം
  • ക്യാരറ്റ് – 1/2 ഭാഗം
  • വേപ്പില
  • പച്ച മുളക്
  • ഇഞ്ചി
  • വറ്റൽ മുളക്
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • മഞ്ഞൾ പൊടി – 2 നുള്ള്
  • പഞ്ചസാര – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ
  • കടുക്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പാലൊഴിച്ചു കൊടുത്ത് അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്യുക ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും പഞ്ചസാരയും ഇട്ട് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച ശേഷം ഇതൊന്നു ചൂടാക്കി എടുക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക.

ശേഷം ഇതിലേക്ക് കടുകിട്ട് പൊട്ടിച്ചു കഴിയുമ്പോൾ പച്ചമുളകും ഇഞ്ചിയും വേപ്പിലയും പച്ചമുളകരിഞ്ഞതും ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് ചെറുതായി കനം കുറച്ച് അരിഞ്ഞ സവാളയും ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് റവ ഇട്ടുകൊടുത്ത് എല്ലാം കൂടി മിക്സ് ചെയ്യുക. വറുക്കാത്ത റവയാണ് എന്നുണ്ടെങ്കിൽ റവ ഇട്ടു കൊടുത്ത ശേഷം കുറച്ചു നേരം റവയുടെ നിറം മാറുന്ന വരെ ഇളക്കി കൊടുക്കുക.

വറുത്ത റവ യാണെങ്കിൽ രണ്ട് മിനിറ്റ് മിക്സ് ചെയ്താൽ മതിയാകും. ഇനി ഇതിലേക്ക് പാലിന്റെ മിക്സ് ഒഴിച്ചു കൊടുത്ത ശേഷം വീണ്ടും ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് 6 മിനിറ്റ് വേവിക്കുക. ഈ സമയം തീ വളരെ കുറച്ചുവെക്കാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ അടിപിടിക്കാൻ സാധ്യത കൂടുതലാണ്. ഇനിയിത് തുറന്നു വെച്ച് വീണ്ടും നന്നായി ഇളക്കി തരിതരി പോലെ ആകുന്നത് വരെ മിക്സ് ചെയ്യുക.