India

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം; ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യും

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം ജൂൺ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റോടെ മാത്രമേ ഇവിടെനിന്ന് സർവീസുകൾ ആരംഭിക്കൂ.

ഏപ്രിൽ 17-ന് ഉദ്ഘാടനം ചെയ്യുമെന്നാണ് നിർമാതാക്കളായ അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് ഉദ്ഘാടനം ജൂണിലേക്ക് മാറ്റുകയായിരുന്നു.

നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാൽ അറിയിച്ചു. ഒക്ടോബറിൽ വായുസേനയുടെ വിമാനവും പിന്നീട് ഇൻഡിഗോ യാത്രാ വിമാനവും ഇവിടെ റൺവേയിൽ വിജയകരമായി ഇറക്കിയിരുന്നു.