വളരെ സിമ്പിളായി പഴംപൊരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ പഴംപൊരി വീട്ടിൽ ഉണ്ടാക്കിയെടുക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- നേന്ത്രപ്പഴം – 2 എണ്ണം
- ആട്ട പൊടി – 1. 1/2 കപ്പ്
- അരി പൊടി – 1. 1/2 ടേബിൾ സ്പൂൺ
- ഉപ്പ് – 1 നുള്ള്
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി – 1 നുള്ള്
- ഏലക്ക – 4 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നേന്ത്രപ്പഴം തൊലി കളഞ്ഞതിനു ശേഷം നീളത്തിൽ അരിഞ്ഞു വെക്കുക. ഒരു ബൗളിലേക്ക് ആട്ടപ്പൊടിയും അരിപ്പൊടിയും ഉപ്പും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഇട്ടു കൊടുത്ത് കൂടെ തന്നെ ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക.
ഇനി ഇതിലേക്ക് വെള്ളം കുറേശ്ശെയായി ഒഴിച്ചു കൊടുത്ത ശേഷം കലക്കി എടുക്കുക. മാവ് കലക്കി എടുക്കുമ്പോൾ വളരെ കട്ടി കൂടി പോകാനോ അതുപോലെ കട്ടികുറഞ്ഞു പോകാനോ പാടില്ല. പഴം മാവിൽ മുക്കി കഴിയുമ്പോൾ പഴത്തിൽ മാവ് നല്ല രീതിയിൽ കോട്ടവുന്ന രീതിയിലുള്ള ഒരു കൺസിസ്റ്റൻസി ആണ് നമുക്ക് ബാറ്റർ വേണ്ടത്.
ഇനി ഈ ഒരു ബാറ്റർ കുറഞ്ഞത് ഒരു രണ്ടു മണിക്കൂർ നമുക്ക് റസ്റ്റ് ചെയ്യാൻ വെക്കണം. ഇനി നിങ്ങൾക് അതിനുള്ള സമയമില്ല എന്നാണെന്നുണ്ടെങ്കിൽ ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് നമുക്ക് പഴംപൊരി ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഗോതമ്പ് പൊടി ആയതുകൊണ്ട് തന്നെ പഴംപൊരി കുറച്ചുനേരം കഴിഞ്ഞ് ബ്രൗൺ നിറമാകുകയുള്ളൂ. അതുവരെയും തിരിച്ചും മറിച്ചും ഇട്ട് കൊടുത്ത് നന്നായി വേവിച്ച് പൊരിച്ചെടുക്കുക. വീഡിയോ കാണൂ