ഏഴ് സീറ്റ് എസ്‍യുവിക്ക് പേരിട്ട് റൊനോ. ഇന്ത്യ അടക്കമുള്ള വിപണികളിലാണ് പുതിയ എസ്യുവി എത്തുന്നത്. ബോറിയൽ എന്നാണ് കമ്പനി നൽകിയിരിക്കുന്ന പേര്.
ഗ്രീക്ക് പുരാണങ്ങളിലെ കാറ്റിന്റെ ദേവനായ ബോറിയാസിൽ നിന്നും ലാറ്റിൻ ഭാഷയിൽ നോർത്ത് വിന്റ് എന്ന് അർത്ഥം വരുന്ന വാക്കിൽ നിന്നുമാണ് വാഹനത്തിന്റെ പേര് കണ്ടെത്തിയത് എന്നാണ് റെനോ പറയുന്നത്. ഡസ്റ്റർ വിപണിയിലെത്തിയതിന് ശേഷമായിരിക്കും ബോറിയലിനെ പുറത്തിറക്കുക. അടുത്ത വർഷം ഈ ഏഴു സീറ്റ് എസ്‍യുവി വിപണിയിലെത്തിയേക്കും.
2027 ൽ അഞ്ച് പുതിയ മോഡലുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോറിയൽ എത്തുക. ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി സിഎംഎഫ്–ബി പ്ലാറ്റ്ഫോമിലാണ് ബോറിയലിന്റെ നിർമാണം.
content highlight: Renault 7 seat SUV