India

പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കും

പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം ഏർപ്പെടുത്തും. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. പഞ്ചാബ് സർക്കാരിന്റേത് ആണ് നടപടി. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കുമെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.

ഇന്ത്യ-പാക് അതിർത്തിയിൽ ഞങ്ങൾ ആന്റി-ഡ്രോൺ സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, ഞങ്ങളുടെ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറോടെ പഞ്ചാബ് അതിർത്തി സുരക്ഷാ സേനയുമായി ഏകോപിപ്പിച്ച് പ്രതിരോധത്തിന്റെ രണ്ടാം നിരയിൽ ആന്റി-ഡ്രോൺ സിസ്റ്റം സ്ഥാപിക്കുമെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.