Kerala

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം: മെഡലുകൾ വാരികൂട്ടി തിരുവനന്തപുരം വട്ടപ്പാറ വീരഭദ്ര കളരി സംഘം

ദി കളരിപ്പയറ്റ് ഫെഡറേഷൻ ഇൻ ഇന്ത്യ (കെ എഫ് ഐ )തെലുങ്കാനയിലെ ഹൈദരാബാദിൽ സങ്കടിപ്പിച്ച ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി, കേരളത്തിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിക്കാൻ തിരുവനന്തപുരം വട്ടപ്പാറ വീരഭദ്ര കളരിക്ക് കഴിഞ്ഞു വിവിധ കേറ്റഗറികളിലായി സ്വർണം 33, വെള്ളി 24, ബ്രൗൺസ്‌ 21 മെഡലുകൾ വട്ടപ്പാറ വീരഭദ്ര കളരി സംഘത്തിന് ലഭിച്ചു

വട്ടപ്പാറ വീരഭദ്ര കളരി സംഘത്തിലെ നന്ദൻ എസ് എസ് സീനിയർ വിഭാഗം ദേശീയ ചാമ്പ്യനും ആയി തെരഞ്ഞെടുക്കപ്പെട്ടു . കളരി ഗുരുക്കൾ സുജിത് സുകുമാരൻ,ഡയറക്ടർ അഡ്വ സുനിത സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് ടീം മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് ഐ ജി ശില്പവല്ലി ഗാരു ഐ പി എസ്, ശ്രീ രഘുനന്ദൻ റാവോ ഗാരു (എം പി) എന്നിവർ മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.

കളരിപയറ്റിന്റെ സമഗ്ര വികസനത്തിന്‌ പങ്കുവഹിച്ച ദേശീയ ജനറൽ സെക്രട്ടറി ശ്രീ നാരായണൻ ഗുരുക്കൾ നെട്ടൂർ എറണാകുളം, എം ജയകുമാർ ആറ്റുകാൽ തിരുവനന്തപുരം, ശ്രീ മുരുകൻപിള്ള ന്യൂ ഡൽഹി എന്നിവരെയും വിവിധ മേഖലകളിൽ പ്രവർത്തനമികവ് തെളിയിച്ച കളരി ഗുരുക്കന്മാരയും ടെക്നിക്കൽ വിധക്തരെയും ഈ യോഗത്തിൽ ആദരിച്ചു.

CONTENT HIGH LIGHTS;Kerala wins first place in National Kalaripayattu Championship: Thiruvananthapuram Vattappara Veerabhadra Kalari Sangham wins medals