റവ
മുട്ട
ശർക്കര
തേങ്ങ
തയാറാക്കുന്ന വിധം
1 . അര കപ്പ് റവ എടുത്തിട്ട് ഒരു മുട്ടയും ആവശ്യത്തിന് ശർക്കര ഗ്രേറ്റ് ചെയ്തതും തേങ്ങ ചിരകിയതും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.
2 . ഇതിനെ മിക്സിയുടെ ജാറിൽ ഇട്ടിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.
3 . വീഡിയോയിൽ കാണുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയിട്ട് ബേക്കിങ് സോഡയും ചേർക്കണം.
4 . ഒരു അപ്പച്ചട്ടിയിൽ എണ്ണ നല്ലത് പോലെ ചൂടാക്കിയിട്ട് അൽപം മാവ് ഒഴിച്ചിട്ടു ഒരു അടപ്പ് വെച്ച് മൂടി വയ്ക്കണം.
5 . ഒരു വശം വെന്തത്തിന് ശേഷം അടുത്ത വശം മറിച്ചിട്ട് വേവിക്കണം. നല്ല സോഫ്റ്റ് ആയിട്ടുള്ള ഈ പലഹാരം കഴിക്കാനും ഏറെ രുചികരമാണ്.