വാഗമണ്ണിനും ഇടുക്കിക്കും ഇടയിലായുള്ള മനോഹരമായ ഹിൽസ്റ്റേഷനാണ് കുട്ടിക്കാനം.പ്രകൃതി ഭംഗി കൊണ്ടും മികച്ച കാലവസ്ഥ കൊണ്ടും അനുഗ്രഹീതമായ ഇടമാണ് കുട്ടിക്കാനം.ഇവിടെയാണ് 200
വർഷത്തോളം പഴക്കമുള്ള അമ്മച്ചി കൊട്ടാരം സ്ഥിതി ചെയ്യുന്നത്.കുട്ടിക്കാനം
നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ
അമ്മച്ചി കൊട്ടാരത്തിലെത്താം.
തിരുവിതാംകൂർ രാജവംശത്തിന്റെ വേനൽ കാല വസതിയായിരുന്നു ഇത്.1800-കളിൽ
ബ്രിട്ടീഷ് പ്ലാന്ററായ ജെ.ഡി.മൺറോ ആണ്
ഈ കൊട്ടാരം നിർമ്മിച്ചതെന്ന് പറയുന്നു.
അമ്മച്ചികൊട്ടാരം എന്ന് വിളിക്കപ്പെടാൻ കാരണം തിരുവിതാംകൂർ വംശത്തിലെ
രാജാവിന്റെ പത്നിയെ അമ്മച്ചി എന്നാണ്
ബഹുമാനപൂർവ്വം വിളിച്ചിരുന്നത്.
തിരുവിതാംകൂർ തായ് വഴിയിൽ റാണി പദം
അലങ്കരിച്ചിരുന്നത് രാജാവിന്റെ സഹോദരി
ആയിരുന്നു.രാജാവിന്റെ പത്നി അമ്മച്ചി എന്നും അറിയപ്പെട്ടു.അന്നത്തെ കാലത്ത്
നിലനിന്നിരുന്ന മാട്രിയാർക്കൽ സിസ്റ്റത്തി-
ന്റെ ഭാഗമായിരുന്നു അത്.
കേരളീയ ശൈലിയിൽ തന്നെയാണ് ഈ കൊട്ടാരവും നിർമ്മിച്ചിട്ടുള്ളത്.ചില ഭാഗത്ത്
കൊളോണിയൽ ടച്ചുകളും കാണാനുണ്ട്.
ദർബാർ ഹാൾ,മന്ത്രമണ്ഡപം,കുതിരലായം,
കൽക്കുളം,കളിസ്ഥലം,ഭൂഗർഭ പാതകൾ
അങ്ങനെ എല്ലാം ഒത്തിണങ്ങിയ കൊട്ടാരം
ആയിരുന്നു ഇത്.എന്നാൽ ഇന്ന് കൊട്ടാരം
നശിച്ചു കൊണ്ടേയിരിക്കുന്നു.യാതൊരു
വിധ അറ്റക്കുറ്റപ്പണികളും നടത്താതെ ഇന്ന് കൊട്ടാരം ഒരു പ്രേതാലയം പോലെയായി.
ഇതൊരു പ്രൈവറ്റ് പ്രോപ്പർട്ടി ആണിപ്പോൾ.
പുരാവസ്തു വകുപ്പ് ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ
വർഷങ്ങൾക്ക് മുമ്പ് കേട്ടിരുന്നു.അതൊക്ക
ഇപ്പൊ എന്തായെന്നറിയില്ല.ടൂറിസം വകുപ്പോ മറ്റോ ഏറ്റെടുത്താൽ അമ്മച്ചി കൊട്ടാരം ഇനിയും നിലനിൽക്കും
ധർമ്മലിംഗം ആണ് ഈ പ്രേതാലയത്തിന്
കാവലിരിക്കുന്നത്.യാത്രികർക്ക് ധർമ്മ
ലിംഗത്തിന്റെ കഥകൾ കേൾക്കാം.വിവിധ
ചലച്ചിത്രങ്ങൾക്ക് ലൊക്കേഷനായിട്ടുണ്ട്
അമ്മച്ചി കൊട്ടാരം.കാർബൺ,ലൂസിഫർ,
ഇന്ദ്രിയം,പൈലറ്റ്,മെർക്കുറി തുടങ്ങിയ സിനിമകളിൽ ഈ കൊട്ടാരമുണ്ട്.കാർബൺ
പോലുള്ള സിനിമകളിലൂടെ പ്രശസ്തയായ-
തോടെ ഇവിടേക്ക് ധാരാളം സഞ്ചാരികൾ എത്തി.
1890-ൽ നിർമ്മാണം പൂർത്തിയായതിന്റെ രേഖകൾ കണ്ടെടുത്തിട്ടുണ്ട്.1900-ത്തിൽ
കൊട്ടാരത്തിൽ ചില കൂട്ടിച്ചേർക്കലുകൾ
നടത്തിയിട്ടുണ്ട്.മൂലം തിരുനാൾ രാമവർമ്മ,
ശ്രീ ചിത്തിര തിരുനാൾ,റീജന്റ് റാണി സേതു ബായി തുടങ്ങിയവർ അമ്മച്ചി കൊട്ടാരത്തി
ൽ താമസിച്ചിരുന്നതായി പറയപ്പെടുന്നു.
വാഗമൺ,തേക്കടി,പാഞ്ചാലിമേട് തുടങ്ങിയ
സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഉൾപ്പെടു-
ത്താൻ പറ്റിയ ഇടമാണ് അമ്മച്ചി കൊട്ടാരം.