മെയ് 9 ന് നടക്കാനിരിക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. റഷ്യന്‍ വിദേശകാര്യ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് ഇതുസംബന്ധിച്ച കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ പ്രധാനമന്ത്രി യാത്ര റദ്ദാക്കിയതിന് പിന്നിലെ കാരണം റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടില്ല. പഹല്‍ഗാമിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി യാത്ര മാറ്റിവെച്ചത് എന്നാണ് സൂചന.
പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റഷ്യയിലെ പരിപാടിയിൽ പങ്കെടുക്കും.