india

പാളി പോയ സംസ്ഥാന ജാതി സർവേ: ജാതി സെൻസസിന് കേന്ദ്രം വഴങ്ങയിതെങ്ങനെ

ഏറെ കോളിളക്കം സൃഷ്ടിച്ച ജാതി സെൻസിന് അനുമതി ആയിരിക്കുകയാണ്.ജാതി സെൻസസ് അടുത്ത ദേശീയ സെൻസസിൻ്റെ ഭാഗമാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരിക്കുകയാണ്, രാഷ്ട്രീയകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിലാണ് തിരുമാനം ഏടുത്തിരിക്കുന്നത്.. പൊതു സെന്‍സസിന് ഒപ്പമാണ് ജാതി സെന്‍സസ് നടത്തുകയെന്നും പ്രത്യേക സെന്‍സസിന്റെ ആവശ്യം ഇല്ലെന്നും കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. ജാതി സെൻസസ് അനിവാര്യമാണെന്ന് നേരത്തെ പ്രതിപക്ഷവും രാഹുൽ​ഗാന്ധിയും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേന്ദ്രം വഴങ്ങിയില്ലായിരുന്നു,. പിന്നീട് സംസ്ഥാനം നടത്തിയ സെൻസസ് വൻ വിവാദമാണുണ്ടാക്കിയത്. ഈ അവസരത്തിലാണ് ഇങ്ങനെയൊരു മനം മാറ്റം.

സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നുമാണ് ഇന്ന് അശ്വിനി വൈഷ്ണവ് പ്രതികരിച്ചത്. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്‌പർധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നുമുണ്ട്. കർണാടകത്തിലടക്കം ജാതി സെൻസസ് വലിയ വിവാദമായിരിക്കെയാണ് കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിൻ്റെ നീക്കം.

നേരത്തെ രാഹുൽ​ഗാന്ധി ജാതി സെൻസസ് ആവശ്യമുയർത്തിയപ്പോൾ രാഹുലിനെ പിന്തുണച്ചത് ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവാണ്. അത്കൊണ്ട് തന്നെ ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം കോൺ​ഗ്രസ് സംസ്ഥാനങ്ങളിൽ നടത്തിയ ജാതി സെൻസസ് സാമുഹിക സ്പർധയുണ്ടാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു. കോൺഗ്രസും അവരുടെ ഇന്ത്യ സഖ്യ പങ്കാളികളും ജാതി സെൻസസ് ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലയിൽ മാത്രമാണ് ഉപയോഗിച്ചതെന്ന് നന്നായി മനസ്സിലാക്കാം. ചില സംസ്ഥാനങ്ങൾ ജാതികൾ എണ്ണുന്നതിനായി സർവേകൾ നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് രാഷ്ട്രീയ കോണിൽ നിന്ന് സുതാര്യമല്ലാത്ത രീതിയിൽ മാത്രമാണ് ഇത്തരം സർവേകൾ നടത്തിയത്,” എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

ഏതായാലും കേന്ദ്രം ജാതി സെൻസസ് പ്രഖ്യാപിക്കണമെന്നത് കോൺഗ്രസ്, INDIA ബ്ലോക്ക്, ചില പ്രാദേശിക പാർട്ടികൾ എന്നിവരുടെ ദീർഘകാല ആവശ്യമാണ്. അതിന് കേന്ദ്രം വഴങ്ങിയെന്നത് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും

Latest News