ചേരുവകൾ :
ചൈനാഗ്രാസ്സ് -10ഗ്രാം
വെള്ളം -1 കപ്പ്
പാൽ – 525 ml
കസ്റ്റാർഡ് പൗഡർ – 1 ടേബിൾ സ്പൂൺ
കൺടെൻസ്ഡ് മിൽക്ക് -100ഗ്രാം
ഉപ്പില്ലാത്ത ബട്ടർ -100ഗ്രാം
പഞ്ചസാര ആവശ്യത്തിന്
ബ്രഡ് -2 പീസ്
വാനില എസ്സെൻസ് -1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ആദ്യം ചൈനാഗ്രാസ്സ് ഒരു 10 മിനുട്ട് 1 കപ്പ് വെള്ളത്തിൽ കുതിർത്തു വെക്കുക
2. ഒരു പാനിലേക്ക് 500ml പാൽ ഒഴിക്കുക,ബാക്കിയുള്ള പാലിൽ കസ്റ്റാർഡ് പൗഡർ കലക്കിയതിനു ശേഷം പാലിലേക്ക് ചേർക്കുക,പിന്നെ കൺടെൻസ്ഡ് മിൽക്കും പഞ്ചസാരയും കുതിർന്നു വന്ന ചൈനാഗ്രാസും ബട്ടറും ചേർത്തു നന്നായി മിക്സ് ചെയ്തതിനു ശേഷം സ്റ്റോവിൽ വെച്ചു ഇളക്കി തിളപ്പിക്കുക
3. തിളച്ചു ചൈനാഗ്രാസ്സ് ഒക്കെ ഉരുകി വന്ന ശേഷം ഇതിലേക്ക് 2 സ്ലൈസ് ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി ചേർത്തു നന്നായി ഇളക്കി തീ ഓഫ് ചെയ്യാം
4. വാനില എസ്സെൻസ് കൂടി ചേർത്തു മിക്സ് ചെയ്ത് ചെറുതായി ഒന്ന് ചൂട് പോയ ശേഷം (നന്നായി തണുക്കാൻ കാത്തുനിൽക്കരുത് ,സെറ്റ് ആവും) മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് അടിച്ചെടുക്കുക
5. ഇനി ഇത് പുഡ്ഡിംഗ് ഡിഷിലേക്ക് ഒഴിച്ചു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കാം..മൂന്നോ നാലോ മണിക്കൂർ കൊണ്ട് പുഡ്ഡിംഗ് സെറ്റ് ആവും ( മുകളിൽ ഗാർണിഷിങ്ങിനായി നട്സ് എന്തെങ്കിലും ചേർക്കാം)