ചേരുവകൾ :
നാരങ്ങ -1
പുതിനയില – 3 ഇല
കണ്ടെൻസ്‌ഡ് മിൽക്ക് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം
1. ആദ്യം നാരങ്ങ മുറിച്ചെടുത്തു കുരു ഒഴിവാക്കി മിക്സിയുടെ ജാറിലിടുക .
2. ഇതിലേക്ക് പുതിനയിലയും മധുരത്തിനാവശ്യമായ കണ്ടെൻസ്‌ഡ്മിൽക്കും വെള്ളവും ചേർത്തു അരച്ചെടുക്കുക. പൾസ് ചെയ്ത് അടിച്ചെടുത്താൽ മതി ,നാരങ്ങയുടെ തൊലി അരഞ്ഞു പോവരുത്
3. ഇനി അരിപ്പയിലേക്ക് ഒഴിച്ച് അരിച്ചെടുത്തു ഐസ് ക്യൂബ് ചേർത്ത ഗ്ളാസ്സിലൊഴിച്ചു ഉടനെ കുടിക്കാം .
ഈ വെള്ളം അടിച്ചെടുത്ത ഉടനെ കുടിക്കണം,മാറ്റി വെക്കരുത് കയ്പ്പ് രുചി വരും