പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് ആവർത്തിച്ചിരിക്കുകയാണ് യുഎസ്.26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ചിരുന്നു. തുടർന്ന് റൂബിയോ ഭീകരതയ്ക്കെതിരെ ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അമേരിക്കയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച റൂബിയോ, ദക്ഷിണേഷ്യയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനും പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പ്രസ്താവനയില്‍ പറഞ്ഞു.
ആണവായുധങ്ങളുള്ള രണ്ട് അയൽക്കാർക്കിടയിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യ ” പ്രകോപനപരവുമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നുവെന്നാണ് സംഭാഷണത്തിനിടെ ഷെരീഫ് ആരോപിച്ചത്.ഭീകരതയെ, പ്രത്യേകിച്ച് ഭീകര ഗ്രൂപ്പുകളെ പരാജയപ്പെടുത്താനുള്ള പാകിസ്ഥാന്റെ നിരന്തരമായ ശ്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഇന്ത്യയുടെ പ്രകോപനങ്ങൾ സഹായിക്കൂ വെന്ന്ഷെരീഫിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി പറഞ്ഞു.
മാത്രമല്ല പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന്ഞെ പങ്ക് തള്ളികളഞ്ഞ ഷെരീഫ്, ഭീകരാക്രമണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന ഇസ്ലാമാബാദിന്റെ ആവശ്യം ആവർത്തിക്കുകയാണ് ഉണ്ടായത്. സംഘർഷം കൂടുതൽ വഷളാക്കുന്നരീതിയിൽ “പ്രകോപനപരമായ പ്രസ്താവനകൾ” നടത്തുന്നത് ഒഴിവാക്കാൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കണമെന്നും പാക്കിസ്ഥാൻ അമേരിക്കയോട് ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുമായും പാകിസ്ഥാനുമായും വാഷിംഗ്ടൺ ഇടപഴകുന്നുണ്ടെന്നും സംഘർഷം ഒഴിവാക്കാൻ ഇരു പക്ഷത്തോടും അഭ്യർത്ഥിച്ചതായും ചൊവ്വാഴ്ചത്തെ പത്രസമ്മേളനത്തിൽ ബ്രൂസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്. ഏതായാലും അമേരിക്ക ഇത്യയുടെ പക്ഷമാണെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് പാക്കിസ്ഥാന് വെല്ലുവിളി തന്നെയാണ്.
അതേസമയം പാകിസ്ഥാൻ രജിസ്റ്റർ ചെയ്തതോ പ്രവർത്തിപ്പിക്കുന്നതോ പാട്ടത്തിനെടുത്തതോ ആയ എല്ലാ വിമാനങ്ങൾക്കും, വാണിജ്യ, സൈനിക വിമാനങ്ങൾക്കും ഉൾപ്പെടെ, വ്യോമാതിർത്തി അടച്ചുപൂട്ടുന്നതായി ഇന്ത്യ ഒരു NOTAM (വിമാനസേനയ്ക്കുള്ള അറിയിപ്പ്) പുറപ്പെടുവിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതികാര നടപടി ഉണ്ടാകുമെന്ന ഭയം കാരണം, ഔദ്യോഗിക നിരോധനത്തിന് മുമ്പുതന്നെ പാകിസ്ഥാൻ വിമാനക്കമ്പനികൾ ഇന്ത്യൻ വ്യോമാതിർത്തി ഒഴിവാക്കാൻ തുടങ്ങിയിരുന്നു.
തന്റെ കാബിനറ്റ് മന്ത്രിമാരുമായും ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുമായും തുടർച്ചയായി സുരക്ഷാ യോഗങ്ങൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും ഭൂമിയുടെ അറ്റം വരെ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരരാണ് വിനോദസഞ്ചാരികള്‍ അടക്കം 26 പേരെ കൊലപ്പെടുത്തിയത് എന്നാണ് ഇന്ത്യയുടെ നിലപാട്. സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കുകയും അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടുകയും ഉള്‍പ്പെടെ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള പ്രതികരണം തീരുമാനിക്കാന്‍ സായുധ സേനയ്ക്ക് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിയന്ത്രണരേഖയില്‍ യാതൊരുവിധ പ്രകോപനവുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പിന് ഇന്ത്യന്‍ സൈന്യം ഫലപ്രദമായാണ് മറുപടി നല്‍കിയത്.