കൊച്ചി: ഇന്ത്യയിലെ ഗെയിമിങ് വിപണിയെ 2034-ഓടെ 60 ബില്യണ്‍ ഡോളറിലെത്തിക്കുമെന്ന് ഇന്ത്യ ഗെയിമിങ് റിപോര്‍ട്ട് 2025 ചൂണ്ടിക്കാട്ടുന്നു. വിന്‍സോയും ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംയുക്തമായി നടത്തിയ പഠനത്തിന്‍റെ ഫലമായാണ് ഇന്ത്യ ടുഡേ ഈ ഔദ്യോഗിക റിപോര്‍ട്ട് പുറത്തിറക്കിയത്. നിലവില്‍ 3.7 ബില്യണ്‍ ഡോളറാണ് ഗെയിമിങ് മേഖലയിലെ വിപണി.
ഉയര്‍ന്ന കഴിവുകളുള്ളവര്‍ക്കായുള്ള രണ്ടു ദശലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടും. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐപിഒകള്‍ വഴി 26 ബില്യണ്‍ നിക്ഷേപ മൂല്യവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആഗോള ഗെയിമിങ് വ്യവസായത്തിലെ ഇന്ത്യയുടെ പങ്ക് നിലവിലെ 1.1 ശതമാനത്തില്‍ നിന്ന് 2024-ഓടെ 20 ശതമാനമായി ഉയരുമെന്നും പഠനങ്ങള്‍ പറയുന്നു.
ഉപഭോക്താവ് എന്ന നിലയില്‍ നിന്നും ആഗോള നിര്‍മാതാക്കളും കയറ്റുമതിക്കാരും ആയി തീരുന്ന ഇന്ത്യയുടെ മാറ്റമാണ് ഇന്ത്യ ഗെയിമിങ് റിപോര്‍ട്ട് 2025 ചൂണ്ടിക്കാട്ടുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വിന്‍സോ സഹ സ്ഥാപകന്‍ പാവന്‍ നന്ദ പറഞ്ഞു. വെവ്സ് 2025 ഉച്ചകോടിക്ക് അനുബന്ധമായാണ് ഈ റിപോര്‍ട്ടും പുറത്തിറക്കിയത്.
content highlight: India’s gaming economy to reach $60 billion by 2034