ചേരുവകൾ :
അരിപ്പൊടി 1 കപ്പ് (പത്തിരി/ഇടിയപ്പം പൊടി )
ചിരകിയ തേങ്ങ 1/2 കപ്പ്
ഇൻസ്റ്റന്റ് യീസ്റ്റ് 1/2 ടീസ്പൂൺ
പഞ്ചസാര 1 1/2 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1. മിക്സിയുടെ ജാറിലേക്ക് മുകളിൽ കൊടുത്ത എല്ലാ ചേരുവകളും കൂടി ഒരുമിച്ച് ഇട്ട് നന്നായി അരച്ചെടുക്കുക
2. അരച്ചെടുത്ത മാവ് പാത്രത്തിലേക്ക് ഒഴിക്കുക്ക. മാവ് ചട്ടിയിൽ ഒഴിച്ചു ചുറ്റിച്ചെടുക്കാൻ പാകത്തിലുള്ള കട്ടിയിലായിരിക്കണം.
3. അടച്ചു വെച്ചു മാവ് പൊങ്ങാൻ വേണ്ടി 2 മണിക്കൂറോ / 4 മണിക്കൂറോ വെക്കാം കാലാവസ്ഥ അനുസരിച് (ചൂട് ,തണുപ്പ് അനുസരിച് )
4. മാവ് പൊങ്ങി വന്നതിനു ശേഷം ഇളക്കി അപ്പചട്ടി സ്റ്റോവിൽ വെച്ചു ചൂടായി വന്നതിനു ശേഷം ഓരോ തവി മാവ് ഒഴിച്ചു ഉടനെ ചുറ്റിച്ചു അടച്ചു വെച്ചു കുക്ക് ചെയ്തെടുക്കാം.
മാവ് രാത്രിയൊക്കെ അരച്ച് വെച്ച് രാവിലെ ചുടാനാണെങ്കിൽ 1/4 ടീസ്പൂൺ യീസ്റ്റ് ചേർത്താൽ മതി ഈ അളവിലേക്ക്..