Recipe

ഈ ചൂട് കാലത്തു കുടിക്കാൻ ഏറ്റവും ഹെൽത്തിയായ ഒന്നാണ് കൂവപ്പൊടി കൊണ്ടുള്ള വെള്ളം

ചേരുവകൾ ;

കൂവപ്പൊടി (മഞ്ഞ /വെള്ള ) 2 ടേബിൾ സ്പൂൺ
വെള്ളം 2 cup
പഞ്ചസാര ആവശ്യത്തിന്
പാൽ ആവശ്യത്തിന്
സബ്ജ സീഡ് (കറുത്ത കസ്കസ് )
വാനില എസ്സെൻസ്‌ 1/4 tsp

ഉണ്ടാക്കുന്ന വിധം ;

ഒരു പാത്രത്തിലേക്ക് കൂവപ്പൊടിയും വെള്ളവും ഇട്ട് കലക്കി സ്റ്റോവിൽ വെച്ചു ഇളക്കിക്കൊണ്ട് തിളപ്പിച്ചു കുറുക്കിയെടുക്കുക. ചൂടാറി വന്നതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്തു അടിച്ചെടുക്കുക. എന്നിട്ട് ബൗളിലേക്ക് ഒഴിച്ച് സബ്ജ സീഡും വാനില എസ്സെൻസും തണുപ്പിന് വേണ്ടി ഐസ്‌ക്യൂബും ചേർത്തു ഇളക്കി ഗ്ലാസ്സിലൊഴിച്ചു കുടിക്കാം..

കട്ടിയനുസരിച്ചു പാലോ വെള്ളമോ നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ചേർക്കാം..

ഞാൻ മഞ്ഞ കൂവപ്പൊടി വെച്ചിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത് ,വെള്ളക്കുവയുടെ പൊടി കൊണ്ടും ഈ രീതിയിൽ തന്നെ ഉണ്ടാക്കാം