ചേരുവകൾ ;
പൂവൻ പഴം /റോബെസ്ററ് പഴം : 2 എണ്ണം
പഞ്ചസാര ആവശ്യത്തിന്
പാൽ ആവശ്യത്തിന്
നന്നായി പഴുത്ത മാങ്ങ ചെറുതായി അരിഞ്ഞത്
ആപ്പിൾ അരിഞ്ഞത്
നട്സ്
വാനില എസ്സെൻസ് 1/4 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം :
പഴവും പഞ്ചസാരയും പാലും മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.എന്നിട്ട് ബൗളിലേക്ക് ഒഴിച്ചു ആവശ്യത്തിന് ഐസ്‌ക്യൂബും കട്ട് ചെയ്ത് ഫ്രൂട്ട്സും വാനില എസ്സെൻസും ചേർത്തു ആവശ്യത്തിന് പാലോ വെള്ളമോ ഒഴിച്ച് ലൂസാക്കിയെടുക്കാം.ഗ്ളാസ്സിലേക്ക് ഒഴിച്ചു മുകളിൽ കുറച്ചു ബൂസ്റ്റും കൂടി ഇട്ട് കുടിക്കാം .