ചേരുവകൾ :
കോൺഫ്ലോർ 1/4 കപ്പ്
വെള്ളം 1 കപ്പ്
വെളുത്തുള്ളി 3
നാരങ്ങാ നീര് /വിനാഗിരി 1 ടേബിൾ സ്പൂൺ
ഉപ്പ്
പാൽ 1/3 കപ്പ്
സൺഫ്ലവർ ഓയിൽ 1/3 കപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാനിലേക്ക് കോൺ ഫ്ലോറും വെള്ളവും ചേർത്തു നന്നായി മിക്സ് ചെയ്ത് തീ കത്തിച്ചു ഇളക്കി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇനി ഇത് ചൂടാറി വന്നതിനു ശേഷം മിക്സി ജാറിലേക്ക് ഇട്ട് വെളുത്തുള്ളിയും പാലും നാരങ്ങാനീരും ഉപ്പും ചേർത്തു നന്നായി അടിച്ചെടുത്തതിന് ശേഷം ഓയിൽ ചേർത്തു അടിച്ചെടുക്കുക.ഇനി ഇത് കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം..