പുരുഷന്മാരിൽ സാധാരണയായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇതിന് നിരവധി കാരണങ്ങളുണ്ട്. പുരുഷന്മാരിൽ മുടി കൊഴിച്ചിലിന്റെ ഏറ്റവും സാധാരണമായ കാരണം ആൻഡ്രോജെനിക് അലോപ്പീസിയയാണ്. തലയോട്ടിയിലെ ആൻഡ്രോജൻ ഹോർമോണുകളും ജനിതക ഘടകങ്ങളും ചേർന്ന് മുടി വളർച്ചയെ തടയുന്ന അവസ്ഥ.
മറ്റൊരു പ്രധാന കാരണം താരനാണ്. ഇത് തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും മുടി വളരുന്ന ഫോളിക്കിളുകളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ചില മരുന്നുകളുടെ ഉപയോഗവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇരുമ്പ്, സിങ്ക്, ബയോട്ടിൻ തുടങ്ങിയ പോഷകങ്ങളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്.
തൈറോയ്ഡ് പ്രശ്നങ്ങൾ, അമിതമായ സമ്മർദ്ദം, തലയോട്ടിയിൽ ഉണ്ടാകുന്ന ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് ബാധ തുടങ്ങിയവയും മുടി കൊഴിയുന്നതിന് ഇടയാക്കാറുണ്ട്. മുടികൊഴിച്ചിലിന്റെ കാരണങ്ങൾ മനസിലാക്കി പരിഹാരങ്ങൾ തേടുന്നതാണ് ഉത്തമം.