ഫെർമെന്റഡ് ഫുഡ് അഥവാ പുളിപ്പിച്ച ഹാരങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. പുളിപ്പിക്കൽ പ്രക്രിയയിലൂടെ ആഹാരത്തിൽ ഗുണകരമായ ബാക്ടീരിയകൾ ഉണ്ടാക്കുന്നു. ഇത് നമ്മുടെ ശരീരത്തിന് പല തരത്തിൽ ഉപകാരം ചെയ്യും. ഫെർമെന്റഡ് ഫുഡിൽ അടങ്ങിയ പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പുളിപ്പിക്കൽ പ്രക്രിയയിൽ, ചില പോഷകങ്ങളുടെ അളവ് വർദ്ധിക്കുന്നു. ഉദാഹരണത്തിന്, വിറ്റാമിൻ ബി, വിറ്റാമിൻ കെ തുടങ്ങിയവ. ഫെർമെന്റഡ് ഫുഡിൽ അടങ്ങിയ നല്ല ബാക്ടീരിയകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഇത് രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ സഹായിക്കും. ഇവയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന് നല്ലതാണ്. ഇത് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. തൈര്, അച്ചാർ, ഇഡ്ഡലി, ദോശ, കഞ്ഞിവെള്ളം, എന്നിവ പോലുള്ള ഫെർമെന്റഡ് ഫുഡുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതായിരിക്കും.