കരിമീന്‍ നാടന്‍ രീതിയില്‍ കുടംപുളിയിട്ട് വറ്റിച്ച് നോക്കാം.
ചേരുവകള്‍
കരിമീന്‍, വലുത് – രണ്ട്, കഷണങ്ങളാക്കിയത്
വെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍
ഉലുവ, കടുക് – അല്‍പം
കറിവേപ്പില – ഒരു തണ്ട്
സവാള – രണ്ട്
ഇഞ്ചി – നുറുക്കിയത്, അര ടീസ്പൂണ്‍
പച്ചമുളക് – രണ്ട്
മുളകുപൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
കുടംപുളി – രണ്ട്
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
തയ്യാറാക്കുന്ന വിധം
മണ്‍ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഉലുവയും കടുകും കറിവേപ്പിലയുമിട്ട് താളിക്കുക. ഇനി സവാള അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റാം. നന്നായി വഴന്നു വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഇനി കുടംപുളി കീറിയതും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ക്കാം. ഇതിലേക്ക് മീന്‍ കഷണങ്ങളിട്ട് മൂടിവച്ച് വേവിക്കുക. വെന്തുകഴിഞ്ഞ് തീയണച്ച് ഇറക്കിവെയ്ക്കാം.
CONTENT Highlight: karimeen recipe