സോയാചങ്ക്സ് കറി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
സോയാ ചങ്ക്സ്- ഒന്നേകാൽ കപ്പ്
സവാള – 2
കറിവേപ്പില- ഒരുതണ്ട്
കടുക്- ആവശ്യത്തിന്
ജീരകം- അര ടീസ്പൂൺ
പച്ചമുളക്- 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
മല്ലിപ്പൊടി- അരടീസ്പൂൺ
മല്ലിയില- 2 ടേബിൾ സ്പൂൺ
എണ്ണ- ഒന്നര ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
അരപ്പിന്
തക്കാളി- രണ്ട്
തേങ്ങ- 3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മൂന്നുകപ്പ് വെള്ളം തിളപ്പിക്കുക. സ്റ്റൗ ഓഫ് ചെയ്ത് സോയാ ചങ്ക്സ് ചേർത്ത് മൃദുവാകുംവരെ വെക്കുക. ശേഷം വെള്ളം നീക്കി പിഴിഞ്ഞുമാറ്റിവറ്റിക്കുക. തണുത്ത വെള്ളത്തിൽ കഴുകി വീണ്ടും പിഴിഞ്ഞ് വെള്ളം മുഴുവൻ നീക്കുക. വലിയ സോയാ ചങ്ക്സ് ആണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു കഷ്ണങ്ങളാക്കാം. ഇനി തക്കാളിയും തേങ്ങയും ഒന്നിച്ചരച്ച് വെക്കുക. പാനിൽ എണ്ണയൊഴിച്ച് കടുകും ജീരകവും വറുത്തെടുക്കുക. പൊട്ടിത്തുടങ്ങുമ്പോൾ കറിവേപ്പിലയും സവോളയും പച്ചമുളകും ചേർത്ത് വഴറ്റുക. ഉള്ളി നന്നായി വഴന്നുവരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. അരപ്പ് ചേർത്ത് അൽപം വേവിക്കുക. ഇതിലേക്ക് മുളകുപൊടി, ഗരംമസാല, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂന്നുമിനിറ്റ് വേവിക്കുക. ശേഷം സോയാചങ്ക്സ് ചേർത്ത് വീണ്ടും മൂന്നുമിനിറ്റ് ഇളക്കിവേവിക്കുക. അൽപം വെള്ളം ചേർത്ത് തിളപ്പിച്ച് ഗ്രേവി കുറുകുംവരെ വേവിക്കാം. സാേയാചങ്ക്സ് വെന്തു വരുമ്പോൾ മല്ലിയില കൊണ്ടലങ്കരിച്ച് വാങ്ങിവെക്കാം.
Content Highlights: soya chunks curry recipe