Kerala

കാൽത്തെന്നി കത്തിയ്ക്ക് മുകളിൽ വീണു; കാസർഗോഡ് എട്ടുവയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: കാസർകോട് ബെള്ളൂറടുക്കയിൽ കത്തിക്ക് മുകളിൽ വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ചക്ക മുറിക്കുന്നതിനിടെ ഓടി വന്ന കുട്ടി അബദ്ധത്തിൽ കാൽത്തെന്നി കത്തിക്ക് മുകളിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് അപകടം ഉണ്ടായത്. കുട്ടിക്ക് ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വിദ്യന​ഗർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു