ടാക്സി കാറെന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേക്ക് വരുന്നത് സെഡാൻ മോഡൽ കാറാണ്. എന്നാൽ ഇടക്കാലത്തെ ആ വൈറൽ ട്രെൻഡ് മാറി ഇന്നോവ പോലുള്ള വലിയ കാറുകളും ടാക്സിയായി ആളുകൾ ഉപയോഗിക്കാറുണ്ട്. മാരുതി, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളും ഈ ഗണത്തിൽ ഉൾപ്പെടുന്നതാണ്. എന്നാൽ പ്രീമിയം കാറുകൾ ടാക്സിയായി ഉപയോഗിക്കുന്നത് കേട്ടു കേൾവി പലുമില്ലാത്ത കാര്യമാണ്. ഇപ്പോഴിതാ ബെൻസ് അതും രണ്ടര കോടിയുടെ മേടിച്ചതിന് ശേഷം ടാക്സിയാക്കിയ അനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് യുവാവ്.
ചൈനയിലെ ഒരു ടാക്‌സി ഡ്രൈവറുടെ വാര്‍ത്തയാണ് അടുത്തിടെയായി വാര്‍ത്തകളില്‍ ഇടം നേടിയത്. അദ്ദേഹം ടാക്‌സിയായി തെരഞ്ഞെടുത്ത വാഹനമായിരുന്നു ചര്‍ച്ചകള്‍ക്കിടയാക്കിയത്. ഏകദേശം രണ്ട് കോടി രൂപക്കടുത്ത് വില വരുന്ന ഒരു മെഴ്‌സിഡസ്-മേബാക്ക് S480 ആണ് അദ്ദേഹം ഓടിക്കുന്നത്.
സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, യുവാന്‍ എന്നാണ് ഈ ഡ്രൈവറുടെ പേര്. ബീജിംഗ് സ്വദേശിയാണ് യുവാന്‍. തന്റെ ഏറെ നാളത്തെ സമ്പാദ്യം ഉപയോഗിച്ചാണ് യുവാന്‍ അള്‍ട്രാ-ആഡംബര സെഡാന്‍ വാഹനം സ്വന്തമാക്കിയത്. 2019 മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി രംഗത്താണ് യുവാന്‍ ജോലി ചെയ്യുന്നത്. ചിലപ്പോഴൊക്കെ ഒരു യാത്രയില്‍ തന്നെ 58,000 രൂപയില്‍ അധികം ലഭിക്കുമെന്നാണ് യുവാന്‍ പറയുന്നത്. തന്റെ യാത്രകളുടെ വിവരങ്ങളും യുവാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഒരു ലക്ഷത്തിലധികം ഫോളോവേര്‍സ് യുവാനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ ലക്ഷ്വറി വാഹനം തന്റെ ജോലി മാത്രമല്ല, ഉപജീവനമാര്‍ഗം കൂടിയാണെന്ന് യുവാന്‍ പറയുന്നു. ബീജിംഗിലെയും ഷാങ്ഹായിലെയും യാത്രകള്‍ക്ക് മാത്രമാണ് നിലവില്‍ ബെന്‍സ് മേബാക്ക് ബുക്ക് ചെയ്യാനാകുക. മറ്റ് സ്ഥലങ്ങളിലേക്ക് ട്രിപ്പുകള്‍ വ്യാപിപ്പിക്കുമോ എന്നറിയാന്‍ കാത്തിരിക്കൂ എന്നും യുവാന്‍ പറയുന്നുണ്ട്.
ലക്ഷ്വറി വാഹനത്തിന്റെ മെയിന്റനന്‍സ് ഒരു ബാധ്യതയല്ലെ എന്ന് ചോദിക്കുന്നവരോട്, തനിക്ക് ഇതിനനുസരിച്ചുള്ള വരുമാനവും ലഭിക്കുന്നുണ്ടെന്നാണ് യുവാന്‍ പറയുന്നത്. എല്ലാ ചെലവുകളും കഴിഞ്ഞ് മാസം 10,000 യുവാനോളം (ഏകദേശം 1.1 ലക്ഷം രൂപ) തനിക്ക് സമ്പാദിക്കാനാകുന്നുണ്ടെന്നും തനിക്കും കുടുംബത്തിനും ജീവിക്കാന്‍ ഇത് ധാരാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlight: Benz into Taxi